പൊന്ന് വാങ്ങാം ; കുതിപ്പിന് ശേഷം ഇടിവ്

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സ്വർണ വിലയിൽ ഇടിവ്. 6650 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. ഒരു പവന് 53200 രൂപയാണ് ഇന്ന്. കഴിഞ്ഞ ദിവസം 53760 രൂപ എന്ന റെക്കോര്‍ഡിലായിരുന്നു പവന്‍. ഇന്ന് 560 രൂപ കുറഞ്ഞിട്ടുണ്ട് . ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 6650 ആയി. ഈ മാസം പവന് ഏറ്റവും കുറഞ്ഞ വില 50680 രൂപയായിരുന്നു. 3000 രൂപയിലധികം വര്‍ധിച്ചാണ് 53760 രൂപയിലെത്തിയിരുന്നത്.
വെള്ളിയുടെ വില ഗ്രാമിന് 89 രൂപയാണ്.

ALSO READ: സൗദി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം; നിയമ സഹായ സമിതി നടപടി ആരംഭിച്ചു

കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് കുതിപ്പുമായി മുന്നേറിയതിനു ശേഷമാണ് സ്വര്‍ണ വില ഇന്ന് ഇടിഞ്ഞത്.
ഏപ്രില്‍ 1 ന് സ്വര്‍ണം പവന് വില 50,400 രൂപയായിരുന്നു. ഏപ്രില്‍ 9 ന് സ്വര്‍ണ വില രണ്ട് തവണയാണ് വര്‍ധിച്ചത്. രാവിലെ പവന് 52600 രൂപയും, വൈകുന്നേരം പവന് 52800 രൂപയുമായിരുന്നു.

ALSO READ: തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News