46000 ത്തിനു മുകളിൽ തന്നെ; മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. കഴിഞ്ഞ ദിവസം പവന് 280 രൂപ കൂടി 46,200 രൂപയായിരുന്നു. ഇന്ന് വില വർധിക്കാത്ത സാഹചര്യത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 46,200 രൂപയും ഗ്രാമിന് 5775 രൂപയുമാണ്.

ALSO READ: എംഎ മുഹമ്മദ് ജമാൽ സാഹിബ് അന്തരിച്ചു

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില കഴിഞ്ഞദിവസം 35 രൂപ ഉയർന്നു. വിപണി വില 5775 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു.വിപണി വില 4785 രൂപയുമാണ്.
ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ സ്വർണവില പിന്നീട് കൂടുകയും കുറയുമായിരുന്നു. ഇന്നലെ വില ഉയർന്നതോടെ 46000 ത്തിനു മുകളിലേക്ക് എത്തിയിരിക്കുകയാണ് വീണ്ടും സ്വർണവില.

വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ALSO READ: യുഎസിൽ പുതിയ കൊവിഡ് വകഭേദം അതിവേഗം പടരുന്നു, ആശങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ധർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News