സ്വർണവില പുതിയ റെക്കോഡിലേക്ക്; 46000 കടന്നു

സംസ്ഥാനത്ത് ഇന്ന് പവന് 600 രൂപ വര്‍ധിച്ച് സ്വര്‍ണ വില 46,480 രൂപയിലെത്തി. ഗ്രാമിന് 5,810 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. സ്വർണം വാങ്ങാനിരിക്കുന്നവർക്ക് തിരിച്ചടിയുമായിട്ടാണ് വിലയുടെ കുതിപ്പ്. ആ​ഗോള വിപണിയിൽ തുടരുന്ന വലിയ മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് കേരള വിപണിയിൽ സ്വർണ വില പുതിയ റെക്കോർഡ് ഉയരം താണ്ടി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണ വില 46,000 രൂപയിലും ഉയരുന്നത്.

also read: വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; യൂത്ത് കോൺഗ്രസിനെ കൈയ്യൊഴിഞ്ഞ് കെപിസിസി

മൂന്ന് ദിവസത്തിനിടെ 800 രൂപയാണ് ആഭ്യന്തര വിപണിയിൽ സ്വർണ വിലയിലുണ്ടായ വർധനവ്. തിങ്കളാഴ്ച 200 രൂപ വർധിച്ച് 45,880 രൂപയായിരുന്നു സ്വർണ വില. ഒക്ടാേബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് നേരത്തെ കേരള വിപണിയില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ആ​ഗോള വിപണിയിൽ കാണുന്ന കുതിച്ചു ചാട്ടമാണ് കേരളത്തിലും വില വർധിപ്പിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ 7 മാസത്തെ കൂടിയ വിലയാണ് സ്വർണത്തിന്.

also read: മൂന്ന് വർഷത്തിനിടയിൽ 900 അനധികൃത ഗർഭഛിദ്രങ്ങൾ; ഒൻപതംഗ സംഘം പൊലീസ് പിടിയിൽ

യുഎസ് ഡോളറിലെ ഇടിവും ബോണ്ട് യീൽഡ് താഴേക്ക് പതിക്കുന്നതും കാരണം സ്വർണ വില ബുധനാഴ്ച ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.അടുത്ത വർഷം ആദ്യ പകുതിയോടെ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന് വിപണികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചതാണ് സ്വർണത്തിന് കരുത്താകുന്നത്. സ്പോട്ട് ഗോൾഡ് 0.04 ശതമാനം ഉയർന്ന് ഔൺസിന് 2,044.27 ഡോളറിലെത്തി. ബുധനാഴ്ച സ്വർണം 2,051.61 ഡോളർ വരെ കുതിച്ച ശേഷമാണ് പതുങ്ങിയത്. ഡോളർ സൂചിക മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4.286 ശതമാനത്തിലേക്ക് 10 വർഷത്തെ ട്രഷറി ബോണ്ടുകളുടെ ആദായം എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News