ഏറെ നാളുകൾക്ക് ശേഷം താഴേക്ക്; സ്വർണവിലയിൽ ഇടിവ്

Gold

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം റെക്കോർഡ് വിലയിലായിരുന്ന സ്വർണവിലയിൽ ഇടിവ്. 13 ദിവസത്തിന് ശേഷമാണ് സ്വർണവിലയിൽ കുറവ് ഉണ്ടായത് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46,840 രൂപയാണ്.

ALSO READ: കണ്ണൂരില്‍ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍

ഡിസംബർ 17 മുതൽ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. വിപണി വില 5855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വില 4845 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ALSO READ: 10 രൂപ അഡ്വാൻസ് നൽകി അഞ്ച് ടിക്കറ്റുകൾ എടുത്തു; ഒടുവിൽ മീൻ വിൽപനക്കാരനെ തേടി ഒരു കോടിയും 8,000 രൂപ സമാശ്വാസ സമ്മാനവും എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News