വിലയിൽ യൂടേൺ…; സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

gold rate today kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 1520 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,000 രൂപയായി കുറഞ്ഞു. 1,07,000 രൂപയാണ് ഒരു പവനെങ്കിലും പണിക്കൂലി ഉൾപ്പെടെ നൽകുമ്പോൾ വില ഇതിലും കൂടും. ഏതാണ്ട് 1,23,435 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് വില വരിക. 13,375 രൂപയാണ് ഒരു ​ഗ്രാമിന്റെ ഇന്നത്തെ വില.

കഴിഞ്ഞ ദിവസം സ്വർണവിലയിൽ വർധനവുണ്ടാവുകയാണ് ചെയ്തത്. 108520 രൂപയായിരുന്നു ഇന്നലെ സ്വർണവില.

Also Read: പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിചിത്ര നിർദേശം; വകുപ്പിലെ ഉന്നതരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറി വരാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News