ആഭരണം വാങ്ങിയാലോ? ഇന്നത്തെ സ്വ‍ർണനിരക്ക് സന്തോഷിപ്പിക്കും

gold rate

സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ സ്വ‍ർണവിലയിൽ വൻ ഇടിവാണ് സംഭവിച്ചത്. ഇന്നലെ പവന് 1300 രൂപയോളം കുറ‍ഞ്ഞ് 1,02,760 രൂപയിലിലെത്തിയിരുന്നു. ഇന്ന് പവന് 920 രൂപ കുറഞ്ഞ് 1,03,240 രൂപയായിരിക്കുകയാണ്. ഇത് സ്വർണം വാങ്ങാനായി കാത്തിരുന്നവ‍ർക്ക് ആശ്വാസമായിരിക്കുകയാണ്.

കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ 30നായിരുന്നു. അന്ന് പവന് 1,02,760 രൂപയും ​ഗ്രാമിന് 12,845 രൂപയുമായിരുന്നു. ജൂൺ 1,2,3 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് അന്ന് പവന് 114,560 രൂപയും ​ഗ്രാമിന് 14,320 രൂപയുമായിരുന്നു.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.

also read:ഇനിയെങ്ങനെ ജീവിക്കും… തൊഴിലുറപ്പ് തൊഴിലാളികളുടെ വയറ്റത്തടിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ

അതേസമയം, ഇന്നത്തെ വെള്ളിവിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഒരു ​ഗ്രാമിന് 244.90 രൂപയും കിലോ​ഗ്രാമിന് 2,44,900 രൂപയുമാണ്. ഇന്നലെ ഒരു ​ഗ്രാം വെള്ളിക്ക് 245 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News