തൊട്ടാല്‍ പൊള്ളും; സ്വര്‍ണവില കുതിച്ചുയരുന്നു, ഇന്നും വില കൂടി

സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊന്നും വില. ഇന്ന് 400 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,960 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ബുധനാഴ്ച സ്വര്‍ണ വില 45,000 രൂപയിലെത്തിയിരുന്നു. അഞ്ചുദിവസത്തിനിടെ, 680 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞദിവസം മുതലാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയത്.

കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്. ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here