പിടിവിട്ട് കുതിച്ച് പൊന്ന്; സംസ്ഥാനത്ത് സ്വർണവില 73000 കടന്നു

kerala gold price today

ഒരിടവേളക്ക് ശേഷം വർധിച്ചു കൊണ്ടിരുന്ന കേരളത്തിലെ സ്വർണവില, ഒറ്റ ദിവസം കൊണ്ട് കുതിച്ചു കയറിയത് 73000 രൂപക്ക് മുകളിൽ. ജൂലൈ അവസാനവും ജൂണിലെ ആദ്യദിവസങ്ങളിലും അനങ്ങാതെ നിന്ന സ്വർണമാണ് ഇപ്പോൾ മുകളിലേക്ക് പാഞ്ഞത്. ഇന്നലെ പവന് 72,720 രൂപയായിരുന്നു വിലയെങ്കിൽ, ഇന്നത് വീണ്ടും വർധിച്ച് 73,040 രൂപയായിട്ടുണ്ട്. ഒരു ഗ്രാമിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കൂടിയത്.

ALSO READ; കെഎസ്ആർടിസി ബസുകൾ എവിടെ എത്തിയെന്ന് അറിയാം; ചലോ ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

അന്താരാഷ്ട്രതലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. 

News summary: Gold prices in Kerala have surged past Rs 73,000, continuing their upward trend. Yesterday, the price of Pawan stood at Rs 72,720, but today it has climbed further to Rs 73,040

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News