
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് മാത്രം 1560 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 74360 രൂപയായി. 9295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം രൂപയുടെ മൂല്യം 86 പൈസ ഇടിഞ്ഞു. രാജ്യാന്തര വിപണിയിലെ യുദ്ധ ഭീതിയാണ് സ്വർണ വില കുത്തനെ ഉയരാൻ കാരണം.
Also read: ഇന്നത്തെ കാരുണ്യ നറുക്ക് വീണതാർക്ക്? ലോട്ടറി ഫലം പരിശോധിക്കാം
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here