
മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണനിരക്ക്. കഴിഞ്ഞ ദിവസം 104520 എത്തിയ വിപണിനിരക്ക് ഇന്നലെ 105080 രൂപയിൽ എത്തിയിരുന്നു. മാറ്റമില്ലാതെ അതേ നിരക്കിൽ തന്നെ തുടരുകയാണ് ഇന്നത്തെ സ്വർണവില. 1,05,080 രൂപയാണ് പവന് വിലയെങ്കിൽ 13,135 രൂപയിൽ തന്നെ തുടരുകയാണ് ഗ്രാമിന്റെ വില.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ സ്വർണവിലയിലും കാര്യമായി പ്രതിഫലിക്കുന്നുണ്ട്. ജൂലൈ മൂന്നിന് രേഖപ്പെടുത്തിയ 1,07,800 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ജൂലൈ 1 ന് രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയാൻ തന്നെയാണ് സാധ്യത.
also read; സ്വർണവിലയിൽ നേരിയ ഇളവ് മാത്രം; അറിയാം ഇന്നത്തെ നിരക്ക്
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായാൽ സ്വർണവിലയിൽ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ട്. വില കുറയുമ്പോൾ കൂടുതൽ ആളുകൾ സ്വർണം വാങ്ങുന്നതും നിരക്ക് വർധിക്കാൻ കാരണമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

