സ്വർണം വാങ്ങാൻ ഇതിലും നല്ല ദിവസം വേറെയില്ല; സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്

gold rate kerala

സ്വർണം വാങ്ങാൻ ആഹ്രഹിക്കുന്നവർക്ക് ഇതാണ് സുവർണാവസരം. സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവാണ് സംഭവിച്ചിട്ടുള്ളത്.

ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം 440 രൂപയ്ക്കാൻ കുറഞ്ഞത്. ഇതോടെ ഒരു ഉപവൻ സ്വർണത്തിന്റെ വില 73440 രൂപയായി. ഇന്നലെ 73880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. 9180 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ഇന്നലെ 9235 രൂപയായിരുന്നു ഗ്രാമിന്.

ALSO READ: ആ റീച്ചാർജ് പ്ലാൻ ജിയോ നൈസായങ്ങ് മുക്കി; ഏറ്റവും കുറഞ്ഞ റീച്ചാർജ് പ്ലാനിന് 50 രൂപ കൂടി!

ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന നിരക്ക്. ഒന്‍പതാം തീയതി മുതല്‍ കുറയുന്ന പ്രവണതയാണ് സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്. ഓഗസ്റ്റ് ഒന്നിലെ 73,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞത്. 

ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.

ALSO READ: റിക്വസ്റ്റ് ഒന്നും ഇനി നടക്കില്ല; ആ സംവിധാനവും ഒക്ടോബർ 1 മുതൽ യുപിഐ മാറ്റുന്നു

വിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News