
ഈ മാസം തുടക്കം മുതൽ കുതിച്ചുയർന്ന സ്വര്ണവിലയ്ക്ക് ഇന്നും ഇന്നലെയുമായി നേരിയ ആശ്വാസം. വമ്പൻ ഇടിവിനു ശേഷം ഇന്നത്തെ വില മാറ്റമില്ലാതെ തുടരുന്നു.
79680 രൂപയുണ്ടായിരുന്ന പവന് ഇന്നലെ 1 ,304 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവന്റെ വില 78376 രൂപ തന്നെയാണ്. ഗ്രാമിന് ഇന്നലെ 163 രൂപയാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 9960 രൂപയാണ്. 22 കാരറ്റ് സ്വർണത്തിലും 18 കാരറ്റ് സ്വർണത്തിലും വില മാറ്റമില്ലാതെ തുടരുന്നു. ജൂൺ മാസത്തിന്റെ ആരംഭത്തിൽ സ്വർണവില ഗണ്യമായി വർധിച്ചിരുന്നു.
ALSO READ: ലക്ഷങ്ങളൊന്നും അല്ല മക്കളേ, ഒരു കോടിയാണ് ഒന്നാം സമ്മാനം; നിങ്ങളാണോ ആ ഭാഗ്യശാലി
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here