തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. 280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയാണ്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയാണ് വില.

ALSO READ ;ശരീരഭാരം കൂട്ടാന്‍ മാത്രമല്ല കുറയ്ക്കാനും നെയ്യ് ഉപയോഗിക്കാം

ജനുവരി 12 മുതല്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. നാല് ദിവസംകൊണ്ട് 440 രൂപ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നുമായി 360 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

ALSO READ ;ഹയർ സെക്കന്ററി മോഡൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News