കഴിഞ്ഞ ദിവസം കൂടിയ സ്വർണ്ണ വിലയ്ക്ക് എന്ത് സംഭവിച്ചു? അറിയാം ഇന്നത്തെ നിരക്ക്

gold rate today

കഴിഞ്ഞ ദിവസങ്ങളിൽ വർധനവുണ്ടായ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരുപവൻ സ്വർണ്ണത്തിന് ഇന്നലെ 73,120 രൂപ ആയിരുന്നു സ്വർണ്ണവില. അതിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നു. 9140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
വെള്ളിയാഴ്ച 72600 രൂപയായിരുന്ന വില ഇന്നലെ 520 രൂപ വർധിച്ച് 73,120 രൂപയിൽ എത്തിയത്. ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്. അതാണ് കഴിഞ്ഞ ദിവസം ഭേദിച്ചത്.

ALSO READ: യഥാർത്ഥ വില 28 ലക്ഷം, ഇറക്കുമതി തീരുവ കൂടി ചേരുമ്പോൾ അരക്കോടി; താരിഫിൽ പൊള്ളി ടെസ്‌ലയുടെ ഇന്ത്യൻ എൻട്രി

സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംങ് സംവിധാനമാണ്‌ തെരഞ്ഞെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News