കള്ളക്കടത്ത് സ്വർണ്ണവുമായി യുവാവ് പിടിയിൽ

കാസർഗോഡ് കാഞ്ഞങ്ങാട് കള്ളക്കടത്ത് സ്വർണ്ണവുമായി യുവാവ് പിടിയിൽ. ദുബായിൽ നിന്ന് വന്ന ചിത്താരി സ്വദേശിയിൽ നിന്ന് 858 ഗ്രാം സ്വർണം പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് ചിത്താരി ചിത്താരി സ്വദേശി നിസാർ ആണ് പിടിയിലായത്.

കാഞ്ഞങ്ങാട് പുതിയകോട്ടയിൽ നടത്തിയ വാഹന പരിശോധനയിലാണ് കള്ളക്കടത്ത് സ്വർണ്ണവുമായി ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും  രേഖകളില്ലാത്ത 858 ഗ്രാം സ്വർണ്ണം കണ്ടെടുത്തു. എമർജൻസി ലൈറ്റിൽ ഈയം പൂശി സ്വർണ്ണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലിറങ്ങി ചിത്താരിയിലേക്ക് കാറിൽ വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ കാസർഗോഡിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here