കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി പിടികൂടിയത് ഒരു കിലോഗ്രാമിലധികം സ്വർണ്ണം

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ടു പേരിൽ നിന്നായി 1 കിലോ 321 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഒരാളെ കസ്റ്റംസും വിമാനത്താവളത്തിന് പുറത്തിറങ്ങിയ മറ്റൊരു യാത്രക്കാരനെ എയർപോട്ട് പോലീസുമാണ് പിടികൂടിയത്.
ഷാർജയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ ധർമ്മടം സ്വദേശി മുഹമ്മദ് ഷാഹിൽ, മുഴപ്പിലങ്ങാട് സ്വദേശി ജാബിർ പുതിയ പുരയിൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ്‌ ഷാഹിലിനെ വിമാനമിറങ്ങി പരിശോധനകൾക്ക് ശേഷം വിമാനത്താവളപരിസരത്ത് നിന്നാണ് ഒരു കിലോയോളം വരുന്ന സ്വർണവുമായി എയർപോർട്ട് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നു 54 ലക്ഷത്തിലധികം രൂപ വില വരുന്ന 930 ഗ്രാം സ്വർണമാണ് എയർപോർട്ട് പോലീസ് പിടിച്ചെടുത്തത്.

also read:തൊഴിലുറപ്പിൽ കേരളവും രാജസ്ഥാനും ഒരു താരതമ്യം; രാജസ്ഥാൻ സർക്കാരിന്‌ നന്ദി പറഞ്ഞ് മന്ത്രി എം ബി രാജേഷ്

കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയ്ക്ക് ശേഷം പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നു പുറത്ത് ഇറങ്ങിയ ഇയാളെ വാഹനത്തിൽ കയറുന്നതിനിടെയാണ് സംശയം തോന്നിയതിനെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ബാഗേജുകൾ പരിശോധിച്ചപ്പോൾ ജ്യൂസ് മിക്സറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. മുഴപ്പിലങ്ങാട് സ്വദേശി ജാബിറിൽ നിന്നും 23,40, 135 രൂപ വരുന്ന 391 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസിന്റെ ചെക്കിംഗ് ഇൻ പരിശോധനയിലാണ് സ്വർണവുമായി ജാബിർ പിടിയിലാകുന്നത്. ധരിച്ച ഷർട്ടിലും പാന്റിലുമായി പേസ്റ്റ് രൂപത്തിലുളള സ്വർണം ഒട്ടിച്ചാണ് കടത്താൻ ശ്രമിച്ചത്.

also read:മണിപ്പൂരിനെ കലാപ ഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News