ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്‍റും സോക്സും ധരിച്ചെത്തി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴികോട് കൊടുവള്ളി സ്വദേശി സിദ്ധീഖ് (53), മലപ്പുറം കാവനൂര്‍ സ്വദേശി സൈതലവി (59) എന്നിവരാെയാണ് വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട മുക്കാല്‍ കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണം സഹിതം പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

ALSO READ: അഭിനയത്തോട് വലിയ പാഷൻ ഇല്ലാ; പ്രണവ് മോഹൻലാലുമായുള്ള അനുഭവം പങ്കുവെച്ച് ധ്യാൻ ശ്രീനിവാസൻ

09.12.2023 തിയതി 08.30 മണിക്ക് ദുബായില്‍ നിന്നും സ്പൈസ് ജെറ്റ് (SG 54) ഫ്ലൈറ്റില്‍ കരിപൂര്‍ എയര്‍ പോര്‍ട്ടിലിറങ്ങിയ രണ്ട് യാത്രക്കാരേയും ജില്ലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങളെ മറികടന്ന് ആദ്യം എയര്‍പോര്‍ട്ടിന് പുറത്തെത്തിയത് സിദ്ധീഖ് ആയിരുന്നു. സിദ്ധീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കടത്ത് സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് പരിസരത്ത് കൊടുവള്ളി സ്വദേശി ഷറഫുദ്ദീന്‍ കാത്തു നില്‍പ്പൂണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഷറഫുദ്ദീനെയും തന്ത്രപൂര്‍വ്വം പോലീസ് വലയിലാക്കുകയായിരുന്നു.
ശേഷം ഷറഫുദ്ദീനെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാമത്തെ യാത്രക്കാരന്‍റെ വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് എയര്‍പോര്‍ട്ടിന് പുറത്തെത്തി ഷറഫുദ്ദീനെ കാത്ത് നില്‍ക്കുകയായിരുന്ന സൈതലവിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ALSO READ: സി.കെ നാണുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; പ്രതികരണം ഇങ്ങനെ

സിദ്ദീഖും സൈതലവിയും ധരിച്ചിരുന്ന ജീന്‍സിന്‍റെയും സോക്സുകളുടേയും ഉള്‍ഭാഗത്തായി സ്വര്‍ണ്ണ മിശ്രിതം തേച്ച് പിടിപ്പിച്ച രീതിയിലാണ് കാണപ്പെട്ടത്. സ്വര്‍ണ്ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്‍റെ ഭാഗങ്ങള്‍ പ്രത്യേകം മുറിച്ച് മാറ്റിയ ശേഷം ഭാരം നോക്കിയതില്‍ 2.473 കിലോ ഗ്രാം തൂക്കം കാണുന്നുണ്ട്. വസ്ത്രത്തില്‍ നിന്നും ചുരുങ്ങിയ പക്ഷം 1.200 കിലോ തങ്കം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.2 കിലോ ഗ്രാം സ്വര്‍ണ്ണത്തിന് ഇന്നത്തെ മാര്‍ക്കറ്റ് റേറ്റനുസരിച്ച് അഭ്യന്തര വിപണിയില്‍ 75 ലക്ഷത്തിലധികം രൂപ വിലവരും. സ്വര്‍ണ്ണ കടത്തുകാര്‍ക്ക് നല്‍കാനായി ഷറഫുദ്ദീന്‍ തന്‍റെ കൈവശം കരുതിയിരുന്ന ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. ഷറഫുദ്ദീനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെക്കുറിച്ച് വ്യകത്മായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം മാത്രം കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 36-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണവും പണവും ബഹു. കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News