ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കിലോ സ്വര്‍ണം പിടികൂടി

ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കിലോ സ്വര്‍ണം പിടികൂടി.  ചെരുപ്പിനുള്ളില്‍ നാല് കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കസ്റ്റംസ് സ്വര്‍ണം കണ്ടെത്തിയത്. ബംഗലൂരു എയര്‍പോര്‍ട്ടില്‍ വച്ചാണ് യാത്രക്കാരനില്‍ നിന്ന് 69.40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.

ബാങ്കോക്കില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് 1.2 കിലോ സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു.

തുടര്‍ന്ന് സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനെ ചോദ്യം ചെയ്തപ്പോള്‍ മെഡിക്കല്‍ ആവശ്യത്തിനായി എത്തിയതെന്നായിരുന്നു ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍ മെഡിക്കല്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അത് കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News