മോഷ്ടിച്ച സ്വർണമിട്ട് യൂട്യൂബ് ഷോർട്സ്; ആറുമാസത്തിന് ശേഷം വീട്ടുജോലിക്കാരി കുടുങ്ങിയത് ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ള നിരവധി വിഡിയോകളുണ്ട്. എന്നാൽ ഒരു വീഡിയോ ഒരു കള്ളി വെളിച്ചത് കൊണ്ട് വന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വീട്ടുകാര് പോലും അറിയാതിരുന്ന ഒരു മോഷണത്തിന്റെ കഥ. ബെഹാലയിൽ താമസിക്കുന്ന ഒരു കുടുംബം തങ്ങളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. ആ വീട്ടിൽ മുൻപ് ജോലിയ്ക്ക് നിന്ന യുവതി പങ്കുവച്ച ഷോർട് വിഡിയോയിൽ അണിഞ്ഞിരിക്കുന്ന സ്വർണം തങ്ങളുടേതാണെന്നു വീട്ടുകാർ തിരിച്ചറിയുകയായിരുന്നു. ഇതോടെ പർണശ്രീ പോലീസ് കുടുംബത്തിന്റെ മുൻ വേലക്കാരിയായ പൂർണിമ മൊണ്ടലിനെ (35) അറസ്റ്റ് ചെയ്തു. മോഷണം നടന്ന ആറു മാസത്തിനു ശേഷമാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

ALSO READ: നൂറിലധികം സിഗരറ്റുകൾ കൊണ്ടൊരു വിചിത്രമായ വസ്ത്രം; പെൺകുട്ടിയുടെ ചിത്രങ്ങൾ വൈറൽ

യുണീക്ക് പാർക്കിലെ സംരംഭകയായ സഞ്ചിത മുഖർജി മൂന്ന് വർഷം മുമ്പ് മൊണ്ടലിനെ വീട്ടുജോലിക്കാരിയായി നിയമിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മൊണ്ടൽ പെട്ടെന്ന് ജോലി ഉപേക്ഷിച്ചു. ഈ വർഷമാണ് മുഖർജിയും ഭർത്താവ് സമീരാനും വീട്ടിൽ നിന്ന് കുറച്ച് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.

വീട്ടിൽ ജോലി ചെയ്തിരുന്ന സമയത്തും ഇവർ യുട്യൂബിൽ ഷോർട് വിഡിയോകൾ ചെയ്യുമായിരുന്നു. റോഡുകളിൽ നിന്ന് നൃത്തം ചെയ്യുന്നത് ഉൾപ്പെടെ ഇതിൽ പെടും. വലിയ വിദ്യാഭ്യാസം ഇല്ലാതിരുന്നതിനാൽ കമന്റിൽ വരുന്ന പലതും ഇവർക്ക് അറിയുമായിരുന്നില്ല. അതിനാൽ പലപ്പോഴും മുഖർജിയുടെ സഹായം ഇവർ തേടുമായിരുന്നു. അത്തരമൊരു ചെറിയ വീഡിയോ നോക്കുന്നതിനിടെയാണ് അവർ ധരിച്ചിരുക്കുന്നത് തന്റെ സ്വർണമാണെന്ന് മുഖർജി അറിഞ്ഞത്.

നഷ്ടപ്പെട്ട സ്വർണ്ണ കമ്മലുകളിൽ ഒന്ന് ധരിച്ച് മൊണ്ടൽ നിരവധി യൂട്യൂബ് ഷോർട്ട്സ് വീഡിയോകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇതോടെ പോലീസിന് പരാതി നൽകുകയായിരുന്നു. പർണശ്രീ പോലീസ് മൊണ്ടലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കമ്മലുകൾ മാത്രമല്ല, ഭർത്താവിന്റെ ഒരു മോതിരവും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News