
ഇന്നലെ ഉച്ച കഴിഞ്ഞു സർവ്വകാല റെക്കോർഡിലേക്ക് കുതിച്ച സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്.ഇന്നു രാവിലെ സ്വർണ്ണവിലയിൽ ഒരു പവന് 600 രൂപയുടെ ഇടിവുണ്ടായി 1,05,000 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,05,600 രൂപയായിരുന്നു വില.നിലവിൽ 13,125 രൂപയാണ് ഒരു ഗ്രാമിന് വില. ഇന്നലെ അത് 13,200 രൂപയായിരുന്നു. ഇന്നലെ രാവിലെ പവന് 800 രൂപ ഉയർന്ന് 1,05,320 രൂപയിലെത്തിയ സ്വർണവില, ഉച്ചയായപ്പോൾ വീണ്ടും കുതി,ച്ചു പവന് 280 രൂപ കൂടി, 1,05,600 രൂപയായിരുന്നു.
Also Read: കുതിപ്പ് തുടർന്ന് സ്വർണ്ണം; വില സർവകാല റെക്കോർഡിലേക്ക്
ആഗോളതലത്തിലെ അരക്ഷിതാവസ്ഥകളും രൂപയുടെ വിലയിടിവും ആഭ്യന്തര ഉപഭോക്താക്കളെ സ്വര്ണത്തിലേക്കു ആകർഷിക്കുന്നുണ്ട്. എന്നാൽ , സ്വർണ്ണം ഇറക്കുമതിലുൾപ്പടെ ഉണ്ടാക്കുന്ന അധിക ചെലവ് വിലവർദ്ധനവിനു കാരണമാകുന്നുണ്ട്. അടിസ്ഥാന നിരക്കിനപ്പുറം സ്വർണം വാങ്ങുന്ന ഉപഭോക്താവിന് പണിക്കൂലിയും വിലയും പണിക്കൂലിയും ഉൾപ്പെടുത്തി അതിന്മേലുള്ള നികുതിയും കൂടി ഉൾപ്പെടുന്ന വില കൊടുത്തതാണ് സ്വർണ്ണം വാങ്ങേണ്ടി വരിക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


