സ്വര്‍ണനിറമുള്ള ഭീമന്‍ സലാമാണ്ടര്‍; മുന്‍കാലുകളില്‍ നടത്തം; വൈറലായി വീഡിയോ

ഭൂമിയില്‍ മനുഷ്യന്‍ രേഖപ്പെടുത്തിയ ജീവജാലങ്ങളില്‍ പലതും ഇന്ന് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതില്‍ ചിലത് വംശനാശത്തിന്റെ വക്കിലാണെന്നാണ് ജന്തുശാസ്ത്രജ്ഞര്‍ പറയുന്നത്. അത്തരത്തില്‍ വംശനാശ ഭീഷണിയുള്ള ഒരു ഉഭയ ജീവിയാണ് സലാമാണ്ടര്‍. ചൈനയാണ് ഇതിന്റെ സ്വദേശം.മധ്യ ചൈനയിലെ യാങ്സി നദീതടത്തിലെ തടാകങ്ങളിലും പാറ നിറഞ്ഞ പര്‍വത അരുവികളിലുമാണ് അവയെ സാധാരണയായി കാണാറുള്ളത്.

also read: എട്ടാമത് കേസരി നായനാര്‍ പുരസ്‌കാരം കെ കെ ഷാഹിനയ്ക്ക്

ഇപ്പോഴിതാ ചൈനയില്‍ നിന്നും ഒരു ഭീമന്‍ സലാമാണ്ടര്‍ വെള്ളം തേടി കരയിലൂടെ സഞ്ചരിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കണ്ടെത്തിയവയില്‍ വെച്ച് ഏറ്റവും വലിയ സലാമാണ്ടറുകളിലൊന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവികളില്‍ ഒന്നാണിത്. ഇവ ആറടി വരെ വളരും. ഓറഞ്ച് കലര്‍ന്ന സ്വര്‍ണ നിറമാണ് സലാമാണ്ടറുകള്‍ക്ക്. മണ്ണിലൂടെ മുന്‍ കാലുകളുടെ ബലത്തില്‍ ഇഴഞ്ഞ് വെള്ളം തേടി പോകുന്ന സലാമാണ്ടരാണ് വീഡിയോയില്‍.

also read: സുപ്രിംകോടതിക്ക് ശബ്‍ദം നൽകിയത് മമ്മൂട്ടി; ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ രഹസ്യം പുറത്ത്

ചൈനയില്‍ വിലമതിക്കപ്പെടുന്ന ഒരു ഭക്ഷണ വിഭവമാണ് സലാമാണ്ടറുകള്‍. ഇവയ്ക്ക് 1,500 ഡോളറിലധികം (1.24 ലക്ഷം രൂപ)യാണ് വില. ഭക്ഷണത്തിനായുള്ള അനിയന്ത്രിതമായ വേട്ടയാണ് ഇവയുടെ വംശനാശത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) 2004 ല്‍ സലാമാണ്ടറുകള്‍ വംശനാശഭീഷണി നേരിടുന്ന ജീവികളായി പ്രഖ്യാപിച്ചു. ചൈനീസ് സര്‍ക്കാര്‍ സലാമാണ്ടറിനെ ക്ലാസ് II സംരക്ഷിത ഇനമായി തരംതിരിച്ചിട്ടുണ്ട്. ഹുപിംഗ്ഷാന്‍ നാച്ചുറല്‍ നേച്ചര്‍ റിസര്‍വില്‍ മാത്രം ഓരോ വര്‍ഷവും 100 സലാമാണ്ടറുകള്‍ നിയമവിരുദ്ധമായി വേട്ടയാടപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News