താഴ്ച്ചയിൽ നിന്നും ഉയർച്ചയിലേക്ക്; സ്വർണ വിലയിൽ വീണ്ടും വർധനവ്

നീണ്ട ദിവസത്തെ താഴ്ന്ന വിലക്ക് ശേഷം ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. ശനിയാഴ്ച മുതൽ ഇടിഞ്ഞ വില ഇന്ന് ഒറ്റയടിക്ക് 800 രൂപയോളം ഉയർന്നു. വില ഉയർന്നതോടെ വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 46,120 രൂപയാണ്.

ALSO READ: ഇന്ത്യക്ക്‌ ഇന്ന്‌ ജയിച്ചെ പറ്റൂ; അവസാന ട്വന്റി 20

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 820 രൂപയായിരുന്നു കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 100 രൂപയാണ് കൂടിയത്. വിപണി വില 5765 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 4785 രൂപയുമാണ്.

വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ALSO READ: നിർമാതാവ് കാശ് മുടക്കുന്നതല്ലേ, അപ്പോൾ അങ്ങനെയെ ചിന്തിക്കൂ; ജിത്തു ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News