
പത്ത് രൂപയ്ക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി കൊല്ലം കോർപ്പറേഷനിൽ ആരംഭിച്ചു. ഗുഡ് മോർണിംങ് കൊല്ലം എന്ന് പേരിട്ട വിശപ്പ് രഹിത പദ്ധതി മന്ത്രി ചിഞ്ചു റാണി ഉത്ഘാടനം ചെയ്തു. കൊല്ലം ചിന്നക്കട ബസ് ബേയിൽ രാവിലെ 7.30 മുതൽ 9 മണി വരെയാണ് ഭക്ഷണം ലഭ്യമാവുക. ഉപകാരപ്രദമായ പദ്ധതിയാണ് ഇതെന്നും ഇത് നടപ്പിലാക്കിയ കൊല്ലം കോർപ്പറേഷന് തങ്ങളുടെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നതായും ഭക്ഷണം കഴിക്കാനെത്തിയ ജനങ്ങൾ കൈരളി ന്യൂസിനോട് പ്രതികരിച്ചു.
20 രൂപയ്ക്ക് ഉച്ച ഊണ് നൽകുന്ന ജനകീയ ഹോട്ടൽ കേരളത്തിൽ ജനങ്ങൾ ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ കൊല്ലo കോർപ്പറേഷന്റെ ബജറ്റിൽ പ്രഖ്യാപിച്ച പ്രഭാത ഭക്ഷണ പദ്ധതിയാണ് യാഥാർത്ഥ്യമായത. കാർഷിക ഉത്സവം കൂടിയായ വിഷു പ്രഭാതത്തിൽ 10 രൂപയ്ക്ക് ബ്രേക്ക് ഫാസ്റ്റ് നൽകുന്ന പദ്ധതിയും ജനം സ്വീകരിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
സാധാരണക്കാരുടെ കാശ് ചോരാതെ വയറു നിറയുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും കൊല്ലത്ത് മാത്രമല്ല, കേരളത്തിലെ മറ്റു മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും കൂടി ഇത് ആവിഷ്കരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here