മുംബൈയ്ക്ക് ആശ്വാസം: രാജസ്ഥാനെതിരെ തിരിച്ചുവരവ് നടത്താനൊരുങ്ങി ഹർദിക് പാണ്ഡ്യ

അവസാന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്ത. കഴിഞ്ഞ ഐപിഎൽ മൽസരത്തിൽ അസുഖത്തെ തുടർന്ന് പുറത്തിരുന്ന നായകൻ ഹർദിക് പാണ്ട്യ ചൊവ്വാഴ്ച രാജസ്ഥനെതിരെ ഉള്ള പോരാട്ടത്തിൽ കളത്തിലിറങ്ങിയേക്കും. ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതിനാൽ ഇനി മത്സരത്തിനൊരുങ്ങുകയാണ് താരം എന്നാണ് റിപ്പോർട്ട്.

നായകനെക്കാൾ ഉപരി ഒരു ഓൾ റൗണ്ടർ എന്ന നിലയിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ഹർദിക് പാണ്ട്യ കാണിക്കുന്ന മികവാണ് മുംബൈക്ക് താരം ഒഴിവാക്കാനാവാത്ത ഘടകമാക്കുന്നത്. അദ്ദേഹത്തിന്റെ ഓൾറൗണ്ട് മികവ് ടീമിന് സ്ഥിരതയും സന്തുലിതാവസ്ഥയും നല്കുന്നു. ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈക്ക് പൂർണ്ണ മികവിൽ പ്രകടനം കാഴ്ചവയ്ക്കുന്ന പാണ്ട്യയെ തിരിച്ചുകിട്ടിയെ മതിയാവൂ.പ്രത്യേകിച്ചും ഡൽഹിയോടേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ.

Also Read: സബാഷ് പാണ്ഡെ! ഐപിഎല്ലിൽ ഗുജറാത്തിനെതിരെ രാജസ്ഥാനെ ജയിപ്പിച്ച ഘടകങ്ങൾ

നേരത്തെ ഒന്നര പതിറ്റാണ്ടിനു ശേഷം ഐപിഎൽ സീസണിലെ തങ്ങളുടെ ആദ്യ മത്സരം കൊൽക്കത്തയ്‌ക്കെതിരെ ജയിച്ച മുംബൈ ഡെൽഹിയോട് ആറു വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു. നിലവിൽ രണ്ടു മത്സരവും ജയിച്ചു മികച്ച ഫോമിൽ നിൽക്കുന്ന രാജസ്ഥാനെ തോൽപിക്കാൻ മുംബൈക്ക് നന്നായി വിയർക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News