തീർത്ഥാടകർക്ക് സന്തോഷവാർത്ത! വേളാങ്കണ്ണിയിലേക്കു സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ; ഇതാ കൂടുതൽ വിവരങ്ങൾ

Train Service Changes

കേരളത്തിൽ നിന്നും ആയിരക്കണക്കിന് തീർത്ഥാടകരാണ് വേളാങ്കണ്ണി പള്ളിയിലേക്ക് തീർത്ഥാടന യാത്ര നടത്തുന്നത്. പ്രത്യേകിച്ച് വേനലവധി കൂടിയായ സാഹചര്യത്തിൽ തീർത്ഥാടകരായ കുടുംബങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യം മുന്നിൽ കണ്ട് തിരുവന്തപുരത്ത് നിന്നും കൊല്ലം ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേസ്.  തിരുവനന്തപുരം നോർത്ത് വേളാങ്കണ്ണി പ്രത്യേക ട്രെയിൻ (06031) ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം അതിരാവിലെ മൂന്നു മണിക്ക് വേളാങ്കണ്ണിയിൽ എത്തും.

Also read: ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലംമാറ്റുന്നു പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 നു വേളാങ്കണ്ണിയിൽ നിന്നും തിരികെയുള്ള യാത്ര ആരംഭിക്കുന്ന ട്രെയിൻ (06032) വെള്ളിയാഴ്ച രാവിലെ 5.45 നു തിരുവനതപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും. കേരളത്തിൽ കൊല്ലത്തും പുനലൂരിലും മാത്രമാണ് ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉള്ളത്. തമിഴ്‍നാട്ടിൽ ചെങ്കോട്ട , തെങ്കാശി, ശിവഗംഗ , നാഗപട്ടണം ശിവകാശി എന്നിവയടക്കം ഒരു ഡസനോളം സ്റ്റോപ്പുകൾ ഉണ്ടാകും. ഇരു ട്രെയിൻ സെർവീസുകൾക്കുമുള്ള റിസർവേഷൻ സൗകര്യം വെള്ളിയാഴ്ച ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News