ചരക്ക് വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും ഇനി മഞ്ഞനിറം നിര്‍ബന്ധമില്ല; പുതിയ ഭേദഗതി

ചരക്ക് വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധന ഒഴിവാക്കിയ ഗതാഗതവകുപ്പ് ഓറഞ്ച് ഒഴികെ ഏതു നിറവും ഉപയോഗിക്കാമെന്ന് അറിയിച്ചു. ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് കളര്‍കോഡ് ഒഴിവാക്കിയ കേന്ദ്രഭേദഗതി സംസ്ഥാനവും സ്വീകരിക്കുകയായിരുന്നു.

ഒഡീഷ ട്രെയിന്‍ ദുരന്തം; മരണം 261 ആയി; രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു

കേരള മോട്ടോര്‍വാഹന നിയമത്തിലാണ് മാറ്റം വരുത്തിയത്. ഇത്തരം നിറങ്ങള്‍ ലോറികള്‍ക്കും ഉപയോഗിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കണ്ണില്‍പെടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മഞ്ഞനിറം നല്‍കിയിരുന്നത്.

പൂവും കായും വിരിയുന്നതു കാണാനായി വീട്ടുമുറ്റത്തു കഞ്ചാവുചെടി വളർത്തി; യുവാവ് പൊലീസ് പിടിയിൽ

പുതിയ നിയമ ഭേദഗതിയെത്തുടര്‍ന്ന് കറുത്ത നിറം വരെ ലോറികള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഉപയോഗിക്കാനാകും. ഓറഞ്ച് നിറം നിര്‍ബന്ധമായ പ്രെട്രോളിയം, രാസമിശ്രിതങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വശങ്ങളില്‍ വെള്ള നിറം ഉപയോഗിക്കാനും ഭേദഗതിയിലൂടെ അനുമതി നല്‍കി. അഞ്ച് സെന്റീമീറ്റര്‍ വീതിയില്‍ ഉണങ്ങിയ ഇലയുടെ നിറത്തിലെ നാടയും ഉപയോഗിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News