മെഷീൻ ലേണിങ് സാങ്കേതികവിദ്യ; എ ഐ യുടെ വളർച്ചയിൽ ആശങ്കയുമായി ​ഗൂ​ഗിൾ ജീവനക്കാർ

എ ഐ യുടെ വളർച്ചയിൽ ആശങ്കയുമായി ​ഗൂ​ഗിൾ ജീവനക്കാർ. 2023 ൽ 12000 പേരെ പിരിച്ചുവിട്ടതിന് ശേഷം വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടലുണ്ടായേക്കുമെന്ന ആശങ്കയിലാണ് നിലവിലെ ജീവനക്കാർ. ​ഗൂ​ഗിൾ പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ വാങ്ങുന്നതിന്  ഉപയോ​ഗിക്കാനാണ് ​ഗൂ​ഗിളിന്റെ ആലോചന.

ALSO READ:തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര സമ്മാനം

ഓട്ടോമാറ്റിക്കായി പുതിയ പരസ്യങ്ങൾ നിർമിക്കുന്നതിനുള്ള എഐ ടൂളുകൾ ഇതിനോടകം കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ഇതിനായി കുറച്ച് ആളുകളുടെ സേവനം മതിയാകും. കമ്പനിക്ക് കൂടുതൽ ലാഭകരമായ നടപടിയാണ് ഇത്. ​ഗൂ​ഗിളിലെ എ ഐ മുന്നേറ്റം തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നാണ് മാധ്യമ വെബ്സൈറ്റായ ദി ഇൻഫർമേഷന്റെ റിപ്പോർട്ടിൽ പറയുന്നത്.

ചില ചുമതലകളിൽ എഐ ഉപയോ​ഗിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ ഗൂഗിളിന്റെ പരസ്യ വിഭാഗത്തിന്റെ യോഗത്തിൽ നടന്നിരുന്നു. 2023 മേയിൽ പരസ്യ മേഖലയിലെ എഐ ഉപയോഗസാധ്യതകളെക്കുറിച്ചും കമ്പനി അവതരിപ്പിച്ചിരുന്നു. എഐ പ്രയോജനപ്പെടുത്തി വേ​ഗത്തിൽ പരസ്യങ്ങൾ നിർമിക്കുന്ന രീതിയും കീവേഡുകൾ, ഹെഡ്‌ലൈനുകൾ, ചിത്രങ്ങൾ തുടങ്ങിയവ നിർമിക്കുന്ന രീതിയും ഗൂഗിൾ അവതരിപ്പിച്ചു.പെർഫോമൻസ് മാക്‌സ് (പി മാക്‌സ്) ഉപയോ​ഗിച്ചാണ് പലയിടത്തും പരസ്യം നിർമ്മിക്കുന്നത്.

ALSO READ: ഷാര്‍ജയിലെ ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News