യൂട്യൂബിലെ വ്യാജ വീഡിയോകൾ ഇനി എളുപ്പത്തിൽ തടയാം; പുതിയ എഐ ടൂളുമായി ഗൂഗിൾ

യൂട്യൂബിലെ വ്യാജ ഉള്ളടക്കങ്ങളും ഡീപ്ഫേക്ക് വീഡിയോകളും തടയാനുളള എഐ ടൂളിന്റെ ഉപയോഗത്തിന് വിപുലീകരണമായി ഗൂഗിൾ. പ്ലാറ്റ്ഫോമിന്റെ സുരക്ഷ ശക്തമാക്കുന്നതിന് ആണ് ഇങ്ങനെയൊരു നീക്കം. 2024ലാണ് ലൈക്ക്നെസ് എന്ന ടൂൾ ആദ്യമായി അവതരിപ്പിക്കുന്നത്. അതിന് ശേഷം ഓരോ ഘട്ടങ്ങളിലായി ഇത് ചില ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാക്കിയിരുന്നു. വരും ആഴ്ചകളിൽ ഈ ടൂൾ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സജ്ജമാവും.

ഇതോടെ വീഡിയോകൾ തങ്ങളുടെ അനുമതിയില്ലാതെ പ്രചരിക്കുന്നതിന് എതിരെ ഈ ടൂൾ ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യാം. യൂട്യൂബ് സ്റ്റുഡിയോ വഴി വൺടെം വേരിഫിക്കേഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് ഈ ടൂൾ ഉപയോഗിക്കാൻ സാധിക്കുക. ഈ ടൂൾ ലഭ്യമായിക്കഴിഞ്ഞാൽ ക്രിയേറ്റർമാർക്ക് ഡെസ്ക്ടോപ്പിൽ യൂട്യൂബ് സ്റ്റുഡിയോ ഓപ്പൺ ചെയ്ത് കണ്ടന്റ് ഡിറ്റെഷന സെലക്ട് ചെയ്ത് ലൈക്ക്നെസ് സെറ്റ് ചെയ്യാം.

ALSO READ; ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന ‘ബ്രേക്ക് സോണുകൾ’

ഇത് സെറ്റ് ചെയ്ത് കഴിഞ്ഞാൽ ക്രിയേറ്റർമാർക്ക് തങ്ങളുടെ മുഖം ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത വ്യാജ വീഡിയോകൾ കണ്ടെത്താൻ അൽഗോരിതം ബാക്ഗ്രൌണ്ടിൽ പ്രവർത്തിക്കും. പേജിൽ വീഡിയോകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഉപയോക്താവിന്റെ വ്യാജ ഉള്ളടങ്ങൾ ഇല്ലെന്നാണ് അർത്ഥം. എന്നാൽ, ഈ ഫീച്ചറിന് വിഷ്വൽസ് മാത്രമേ തിരിച്ചറിയാൻ സാധിക്കൂവന്നും ശബ്ദം തിരിച്ചറിയാൻ കഴിയില്ലെന്നും കമ്പനി ഓർമ്മിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News