ഇനി പാടുപെടും ! ഗൂഗിൾ ജെമിനി പണിമുടക്കി?

GEMINI

ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് സേവനമായ ഗൂഗിൾ ജെമിനിയിൽ  തടസം നേരിട്ടതായി റിപ്പോർട്ട്. ലോകത്താകമാനമുള്ള ഉപയോക്താക്കളിൽ നിന്ന് വ്യാപക പരാതികളാണുയരുന്നത്. ഇന്ന് വൈകുന്നേരം മുതൽ നിരവധി പേരാണ് ഗൂഗിൾ ജെമിനി സേവനം ഉപയോഗിക്കാൻ കഴിയാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിലും ഔട്ട്‌പേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും പരാതികൾ അറിയിച്ചിരിക്കുന്നത്.

also read:വീട്ടിലെ സീലിംഗ് ഫാനിന് കാറ്റ് കുറവാണോ? പരിഹരിക്കാനുള്ള കുറച്ചു വഴികൾ നോക്കാം..

സോഷ്യൽ മീഡിയയിൽ, ചില ഉപയോക്താക്കൾ വെബ്‌സൈറ്റ് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ “എറർ കോഡ് 1076” അല്ലെങ്കിൽ “എറർ കോഡ് 1099” ലഭിച്ചതായും റിപ്പോർട്ട് ചെയ്തു. ചാറ്റുകൾ ലോഡ് ചെയ്യുന്നതിൽ പരാജയപ്പെടുന്നതായി ഒരു ഉപയോക്താവ് പറഞ്ഞു.2023 ൽ ആരംഭിച്ച ജെമിനി, ഓൺലൈനായും മൊബൈൽ ആപ്പ് വഴിയും ആക്‌സസ് ചെയ്യാവുന്ന ഒരു എഐ പവർഡ് സംഭാഷണ സഹായിയാണ്. ഗൂഗിൾ സെർച്ച്, വർക്ക്‌സ്‌പെയ്‌സ്, വൺ, ക്ലൗഡ് എന്നിവയിലുടനീളം ചാറ്റ്ബോട്ട് സംയോജിപ്പിച്ചിരിക്കുന്നു. ഗൂഗിൾ ജെമിനിക്ക് തടസങ്ങൾ നേരിട്ടതുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News