വ്യാകരണ പിശകുകൾ തിരുത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ സെർച് എൻജിൻ. മികച്ച വ്യാകരണ കൃത്യത കൈവരിക്കാൻ സഹായിക്കുന്ന ഒരു പുതിയ വ്യാകരണ പരിശോധന സംവിധാനമാണ് ഗൂഗിൾ കൊണ്ടുവന്നിരിക്കുന്നത്. ഗൂഗിൾ സെർച്ച് ഹെൽപ്പ് സപ്പോർട്ട് പേജ് പറയുന്നത് അനുസരിച്ച്, വ്യാകരണ പിശകുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഇനി മുതൽ ഗൂഗിൾ സെർച്ചിന്റെ സഹായം സ്വീകരിക്കാം. നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ഈ സേവനം ലഭ്യമാവുക. വൈകാതെ തന്നെ മറ്റ് ഭാഷകൾക്കുള്ള പിന്തുണയും എത്തിയേക്കും.

also read: ‘കേരളം സുന്ദരലോകം’, പലതരം വ്യത്യസ്തരായ മനുഷ്യർ ഇവിടെ ഒരുമിച്ച് ജീവിക്കുന്നു: അതിനെ തകർക്കാൻ അനുവദിക്കരുതെന്ന് അരുന്ധതി റോയ്

വ്യാകരണ പരിശോധന അല്ലെങ്കിൽ Grammar Check എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ ഭാഷ വിശകലനം ചെയ്യാൻ ഗൂഗിളിന്റെ എ.ഐ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ‘വ്യാകരണ പരിശോധനാ പ്രോംപ്റ്റ് ഉപയോഗിച്ച് നിങ്ങൾ വ്യാകരണപരമായി തെറ്റായ ഒരു പ്രസ്താവനയോ മറ്റോ സെർച് ബോക്സിൽ നൽകിയാൽ, അതിന്റെ തിരുത്തിയ പതിപ്പ് ഗൂഗിൾ സെർച് റിസൽട്ടിൽ പങ്കുവെക്കും. ഇനി അതിൽ തെറ്റുകളൊന്നുമില്ലെങ്കിൽ അടുത്തായി ഒരു പച്ച ചെക്ക്മാർക്ക് ദൃശ്യമാകും.

also read: ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും; പിന്തുണയ്ക്കാന്‍ പ്രതിപക്ഷം

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തുന്ന സെർച് എൻജിനാണ് ‘ഗൂഗിൾ’. അഗൂഗിളിന് ആഗോളതലത്തിൽ ​വമ്പൻ സ്വീകാര്യത ലഭിക്കാനുള്ള പ്രധാനപ്പെട്ടൊരു കാരണം അവർ തുടർച്ചയായി സെർച് എൻജിനിൽ കൊണ്ടുവരുന്ന സവിശേഷതകൾ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News