ചെലവ് കുറയ്ക്കാനായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍

ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ്വെയര്‍, എഞ്ചിനീയറിംഗ് ടീമുകളില്‍ നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍. ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. അതേസമയം ഗൂഗിളില്‍ ഒഴിവുവരുന്ന മറ്റിടങ്ങളിലേക്ക് അപേക്ഷിക്കുന്നതിന് ജീവനക്കാര്‍ക്ക് അവസരമുണ്ടെന്നും കമ്പനി അറിയിച്ചു.

വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. വോയ്സ് അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഹാര്‍ഡ് വെയര്‍ എന്നി വിഭാഗങ്ങളിലാണ് പ്രധാനമായി പിരിച്ചുവിടല്‍ നടക്കാന്‍ പോകുന്നത്. സെന്‍ട്രല്‍ എന്‍ജിനീയറിങ് വിഭാഗത്തിലും ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

Also Read; അതിമനോഹരം; പുതിയ ഹോളിഡേ ഹോം പരിചയപ്പെടുത്തി വിരാട് കോഹ്‌ലി

സെക്യൂരിറ്റി ക്രമീകരണങ്ങളിൽ പുതിയ മാറ്റവുമായി ഗൂഗിൾ ക്രോം. ഗൂഗിൾ ഇനി ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമാകും. ഇതിന്റെ ഭാഗമായി ഡെസ്‌ക്‌ടോപ്പുകളിലെ സുരക്ഷാ പരിശോധനകൾ ഇപ്പോൾ സ്വയമേവ പ്രവർത്തിക്കുമെന്നും ക്രോമിൽ സൂക്ഷിച്ചിരിക്കുന്ന പാസ്സ്‌വേഡുകൾ മോഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു. ഇതോടെ കമ്പനികൾ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിക്കും ഗൂഗിൾ വിലങ്ങിട്ടു. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന തേർഡ് പാർട്ടി കുക്കീസ് ഗൂഗിൾ ക്രോം നിർത്തലാക്കി. ഇതിനായി പുതിയ ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ ഗൂഗിൾ ക്രോം ബ്രൗസറിൽ അവതരിപ്പിച്ചു.

Also Read; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരെ കേസ്; ഷാഫി പറമ്പില്‍ ഒന്നാം പ്രതി

ക്രോമിന്റെ മൊത്തം ഉപഭോക്താക്കളിൽ ആകെ ഒരു ശതമാനത്തിലേക്ക് മാത്രമാണ് ഈ ഫീച്ചർ ആദ്യമെത്തുന്നത്. ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ എലാ ഉപഭോക്താക്കളിലേക്കും ഗൂഗിൾ ഈ മാറ്റങ്ങളെത്തിക്കും. ഈ ഫീച്ചർ ലഭ്യമാകുന്ന ഉടൻ തന്നെ ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്കും. തേർഡ് പാർട്ടി കുക്കീസിനെ വിലക്കുന്നതോടെ വിലക്കുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രൈവസി ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News