ആശ്വാസം! പ്രൊമോഷണൽ മെയിലുകളുടെ ശല്യമൊ‍ഴിവാക്കാം; പുതിയ അപ്ഡേറ്റുമായി ഗൂഗിൾ

g mail new update

നമ്മുടെ ജി മെയിലിലേക്ക് ദിവസവും നൂറുകണക്കിന് മെയിലുകളാണ് വന്നു നിറയാറുള്ളത്. ഇതിൽ ഭൂരിപക്ഷവും ജങ്ക് മെയിലുകളും പ്രൊമോഷണല്‍ ഇമെയിലുകളും ന്യൂസ് ലെറ്ററുകളുമാകും. നമ്മൾ വിവിധ വെബ്‌സൈറ്റുകൾ സന്ദർശിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ സബ്സ്‌ക്രൈബ് ചെയ്യുന്നതിന്‍റെ ബാക്കി പത്രങ്ങളാണ് ഇത്തരം പ്രൊമോഷണൽ ഇമെയിലുകൾ.

പലപ്പോഴും നമ്മൾക്ക് ആവശ്യമുള്ള മെയിലുകൾ ശ്രദ്ധിക്കാതെ പോകുന്നതിന്‍റെ പ്രധാന കാരണക്കാരും ഇവന്മാർ തന്നെ. എന്നാൽ ഈ ശല്യമൊഴിവാക്കാനായി ഇപ്പോൾ ഗൂഗിൾ തന്നെ മുൻകൈയെടുത്തിരിക്കുകയാണ്. പ്രമോഷണല്‍ ഇമെയിലുകള്‍ ബ്ലോക്ക് ചെയ്യുന്ന പുതിയ അപ്ഡേറ്റുമായാണ് ഗൂഗിൾ എത്തുന്നത്.

ALSO READ; ലാപ്പ്ടോപ്പ് വാങ്ങാൻ പോകുകയാണോ? ആമസോൺ പ്രൈം ഡേ സെയിലിൽ വമ്പൻ ഓഫറുകൾ

വെബ് പേജിലെയോ ജിമെയിലിന്‍റെ ആപ്പിലെയോ ഇടത് ഭാഗത്തായി വരുന്ന നാവിഗേഷന്‍ സെക്ഷനിലാണ് പുതിയ ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്ത് നമുക്ക് ന്യൂസ്ലെറ്ററുകളും പ്രൊമോഷണല്‍ മെയിലുകളും മറ്റും അയക്കുന്നവരുടെ ലിസ്റ്റ് എടുക്കാൻ ക‍ഴിയും. ഇതിൽ ഓരോന്നിന്‍റെയും വലതു വശത്തും ‘അണ്‍സബ്സ്‌ക്രൈബ്’ ബട്ടൺ കാണാം. ഇതുപയോഗിച്ച് അനാവശ്യ മെയിലുകള്‍ ഒഴിവാക്കാം. പേഴ്‌സണല്‍ അക്കൗണ്ടുകളിലും പ്രൊഫഷണൽ അക്കൗണ്ടുകളിലും അടക്ക് ഈ ഫീച്ചര്‍ ലഭ്യമാകും. ആന്‍ഡ്രോയിഡിൽ ജൂലൈ 14 മുതലുമാണ് ഐഒഎസില്‍ ജൂലായ് 21 മുതലും ഇത് വന്നു തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News