‘എനിക്കും കിട്ടണം പണം’; ഇടപാടുകൾക്ക് പണം ഈടാക്കി ഗൂഗിൾ പേ

യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഇടനിലക്കാരെന്ന നിലയിൽ അധിക പണം ഈടാക്കി ഗൂഗിൾ പേ. സാധാരണഗതിയിൽ അധികച്ചിലവില്ലാതെ പണമിടപാട് നടത്താനുള്ള മാർഗമായി ഗൂഗിൾ പേ വലിയ സ്വീകാര്യത നേടിയ ആപ് ആണ്. എന്നാൽ ഇപ്പോൾ ഒരു ഉപഭോക്താവ് പങ്കുവച്ച ചിത്രത്തിൽ റീചാർജ് ചെയ്യാൻ മൂന്നു രൂപ അധികമായി ചോദിച്ചിരിക്കുകയാണ് ഗൂഗിൾ പേ. ജിയോയില്‍ നിന്നുള്ള 749 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്.

ALSO READ: ടൂറിന്‍ യൂണിവേഴ്സിറ്റിയുമായി കൈകോര്‍ത്ത് കേരളം; നാനോസ്പോഞ്ച് സാങ്കേതിക വിദ്യയ്ക്ക് മികച്ച സാധ്യത

കണ്‍വീനിയന്‍സ് ഫീസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ എക്സ് വഴി വെളിപ്പെടുത്തിയിട്ടുണ്ട്. 100 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. 200 മുതല്‍ രൂപ വരെ 300 രൂപ വരെയുള്ള റീചാര്‍ജിന് രണ്ടു രൂപ ഈടാക്കും. അതില്‍ കൂടുതലുള്ളതിന് മൂന്ന് രൂപയാണ് ഈടാക്കുന്നതെന്ന് മുകുള്‍ ശര്‍മ്മ പറഞ്ഞു.

ALSO READ: എല്ലാവരുടെയും ഹൃദയം കീഴടക്കി എന്‍റെ ഓമന, നല്ല സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി; സൂര്യ

റീചാർജുകൾ പോലെയുള്ള ആവശ്യങ്ങൾക്ക് പണമീടാക്കുന്ന ആദ്യത്തെ ആപ് ഗൂഗിൾ പേ അല്ല. പേടിഎം, ഫോൺപേ എന്നിവയും ഇതിനു മുൻപ് ഇത്തരം സേവനങ്ങൾക്ക് പണമീടാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News