ജെമിനിയെ കടത്തി വെട്ടാൻ ജെമ്മ എത്തുന്നു, ഓപ്പൺ എ ഐയുടെ ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ച് ​ഗൂ​ഗിൾ

gemma-4

ഓപ്പൺ എഐയുടെ ഏറ്റവും പുതിയ മോഡലായ ജെമ്മ 4 അവതരിപ്പിച്ചിരിക്കയാണ് ഗൂഗിൾ. 2026 ഏപ്രിൽ രണ്ടിനാണ് ജെമ്മ 4 പുറത്തിറക്കിയത്. എഐ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നേരിട്ട് പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നതാണ്.

ഒരു ഓപ്പൺ സോഴ്സ് മോഡലാണ് എന്നതാണ് ​ജെമ്മ 4ന്റെ പ്രത്യേകത. അപ്പാച്ചെ ലൈസൻസിന് കീഴിലാണ് ഇത് ലഭിച്ചിരിക്കുന്നത്. മുൻനിര എ ഐ മോഡലുകളിൽ കാണാത്ത പ്രത്യേകതയാണിത്. ഇവ പ്രത്യേകം മൊബൈൽ ഫോണുകൾക്കായി രൂപകൽപ്പന ചെയ്തതാണ്. നിങ്ങളുടെ ഫോണിലെ പ്രോസസ്സർ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ഡാറ്റ ക്ലൗഡിലേക്ക് അയക്കേണ്ടതില്ല. ഇത് സ്വകാര്യത വർദ്ധിപ്പിക്കുന്നു. മുൻ മോഡലുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ബാറ്ററി മാത്രമേ ഇത് ഉപയോഗിക്കൂ. വേഗതയിൽ നാല് മടങ്ങ് വർദ്ധനവുമുണ്ട്.

ടെക്സ്റ്റ് മാത്രമല്ല, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ എന്നിവയും ഈ മോഡലിന് മനസ്സിലാക്കാൻ സാധിക്കും. മലയാളം ഉൾപ്പെടെ 140ലധികം ഭാഷകളിൽ ജെമ്മ 4-ന് പ്രാവീണ്യമുണ്ട്.

Also Read- വില കുറവ്… ഫീച്ചറുകൾ ഹൈ ക്ലാസ്! വെടിക്കെട്ട് സ്മാർട്ട് ഫോണ്‍ അവതരിപ്പിച്ച് ഷവോമി

ഓപ്പൺ മോഡലായതിനാൽ, ഉപയോക്താക്കൾക്ക് നേരിട്ട് ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കും. കോടിക്കണക്കിന് വരുന്ന ആൻഡ്രോയിഡ് ഫോണുകളിലും ചില ലാപ്ടോപ്പ് ജിപിയുകളിലും ജെമ്മ 4 പ്രവർത്തിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. അപ്പാച്ചെ 2.0 ലൈസൻസ് നൽകുന്നതിലൂടെ ഡെവലപ്പർമാർക്ക് ഈ മോഡലിന് മേലെ പൂർണ്ണ സ്വാതന്ത്ര്യവും ഡിജിറ്റൽ പരമാധികാരവും ലഭിക്കുന്നുണ്ട്. അതുക്കൊണ്ട് തന്നെ നിങ്ങളുടെ ഡാറ്റ, ഇൻഫ്രാസ്ട്രക്ചർ, മോഡലുകൾ എന്നിവയുടെ മേൽ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ടാകും. നിങ്ങളുടെ സ്വന്തം സർവ്വറുകളിലോ ക്ലൗഡിലോ എവിടെ വേണമെങ്കിലും സുരക്ഷിതമായി എഐ ആപ്ലിക്കേഷനുകൾ നിർമ്മിക്കാനും വിന്യസിക്കാനും ഈ മോഡൽ സഹായിക്കുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. വലിയ കമ്പനികളുടെ നിയന്ത്രണമില്ലാതെ തന്നെ അത്യാധുനിക എഐ സാങ്കേതികവിദ്യ ഡെവലപ്പർമാർക്കും സാധാരണക്കാർക്കും ഉപയോഗിക്കാൻ ജെമ്മ 4 വഴിയൊരുക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News