പാസ് കീ സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍; പാസ് വേഡില്ലാതെ ലോഗിന്‍ ചെയ്യാം

ഗൂഗിള്‍ അക്കൗണ്ടില്‍ പാസ് വേഡില്ലാതെ തന്നെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന പാസ് കീ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളിലും ഗൂഗിള്‍ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യുന്നതിനായി ഈ പാസ് കീ സേവനം ഉപയോഗിക്കാം

ഫിഡോ (FIDO) സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം 2022-ല്‍ ഗൂഗിള്‍ പാസ് കീ സൗകര്യം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാസ് വേഡുകള്‍ ഇല്ലാതെ ആപ്പുകളിലും വെബ്സൈറ്റുകളിലും ലോഗിന്‍ ചെയ്യുന്നതിനുള്ള പുതിയ സൗകര്യമാണ് പാസ് കീ.

പാസ് വേഡുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ തുടങ്ങിയ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഈ സൗകര്യവും എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ആപ്പിള്‍ പീസ് കീ സൗകര്യം ഐഒഎസ് 16 ല്‍ അവതരിപ്പിച്ചിരുന്നു.

http://g.co/passkey എന്ന ലിങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്താല്‍ നിങ്ങളുടെ പാസ് കീ സേവനം ഉപയോഗപ്പെടുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News