ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിള്‍ ഉപകരണങ്ങളിൽ നിന്നും നീക്കം ചെയ്തു, കാരണം എന്ത്?

സ്ഥലങ്ങളുടെ 360 ഡിഗ്രി ചിത്രങ്ങള്‍ കാണുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനും സഹായിച്ചിരുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് ആപ്പിള്‍ ഉപകരണങ്ങളില്‍നിന്ന് നീക്കം ചെയ്തു. ആപ്പ് നീക്കം ചെയ്യുന്നതിനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആപ്പ് വഴി അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ ഗൂഗിള്‍ മാപ്പ് വഴി ആര്‍ക്കും അപ കാണാനും സാധിക്കുമായിരുന്നു. ആപ്പ് ഒഴിവാക്കിയതോടെ ഗൂഗിള്‍ മാപ്പില്‍ പുതിയ 360 ചിത്രങ്ങള്‍ എളുപ്പം അപ്‌ലോഡ് ചെയ്യാനാവില്ലെങ്കിലും ഇതുവരെ ലഭ്യമായിരുന്ന 360 ദൃശ്യങ്ങള്‍ തുടര്‍ന്ന് കാണുന്നതിന് തടസമുണ്ടാവില്ല എന്നാണ് വിവരം.

സ്ട്രീറ്റ് വ്യൂ ആപ്പ് നീക്കം ചെയ്യപ്പെടുന്നതോടെ ഗൂഗിള്‍ മാപ്പിലേക്ക് 360 ഡിഗ്രി ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാനുള്ള എളുപ്പവഴി ഇല്ലാതാവും. അതേസമയം ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ സ്റ്റുഡിയോ വഴി 360 ഡിഗ്രി ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ തന്നെ അറിയിച്ചിരുന്നുവെങ്കിലും ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. സ്ട്രീറ്റ് വ്യൂ സ്റ്റുഡിയോ വഴി 360 ഡിഗ്രി വീഡിയോകള്‍ മാത്രമാണ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുക. അത് ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല.

സ്ട്രീറ്റ് വ്യൂ ആപ്പില്‍ ലഭ്യമായിരുന്ന ഫീച്ചറുകളില്‍ പലതും ഇതുവരെയും മറ്റൊരു ആപ്ലിക്കേഷനുകളിലും ലഭ്യമല്ല. സ്ട്രീറ്റ് വ്യൂ നേരിട്ട് തന്നെ ലോകത്തിലെ പ്രധാന സ്ഥലങ്ങളുടയെല്ലാം ചിത്രങ്ങള്‍ എടുത്ത് ഗൂഗിള്‍ മാപ്പില്‍ നല്‍കിയിരുന്നു. ഇതിനായി പ്രത്യേകം വാഹനങ്ങളും വ്യക്തികളും പ്രവര്‍ത്തിച്ചിരുന്നു. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത സ്ഥലങ്ങളുടെ 360 ഡിഗ്രി ചിത്രങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കാന്‍ സ്ട്രീറ്റ് വ്യൂ ആപ്പ് വഴി കഴിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News