
ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ആപ്പുകൾ സൈൻ ഇൻ ചെയ്യാൻ ഒടിപിയും ഗൂഗിൾ ലിങ്കും വേണ്ട, പുതിയ മാറ്റവുമായി ഗൂഗിൾ. ഇവയ്ക്ക് പകരം ഫോണിൽ തന്നെയുള്ള വേരിഫിക്കേഷൻ സംവിധാനം ഇനി ഉപയോഗിക്കാം. ഇത് ആപ്പുകളിൽ സൈൻ ഇൻ ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കും. ഈ മാറ്റം വരുന്നതിലൂടെ ആപ്പുകളുടെ ഉപയോഗം കൂടുതൽ സുഗമമാക്കും.
ഇതിന് പകരം സൈൻ ആപ്പ് നടപടികൾ ലളിതമാക്കുന്ന വെരിഫൈഡ് ഇമെയിൽ സംവിധാനമാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ക്രെഡൻഷ്യൽ മാനേജർ വഴി പ്രവർത്തിക്കുന്ന സംവിധാനം നിലവിൽ വരുന്നതോടെ ഫോണിൽ ആപ്പുകൾ ഓപ്പൺ ചെയ്യുമ്പോൾ ഓടിപി കോഡുകൾക്കോ ഇമെയിൽ ലിങ്കുകൾക്കോ വേണ്ടി കാത്തിരിക്കേണ്ടി വരില്ല. ഫോണിൽ നേരത്തെയുള്ള ക്രെഡൻഷൽ സംവിധാനം ഉപയോഗിച്ച് ഇമെയിൽ തൽക്ഷണം സ്ഥിരീകരിക്കും.
ALSO READ; 24 മണിക്കൂർ പ്രവർത്തിക്കും; എ ഐ ഏജന്റുമാരെ അവതരിപ്പിക്കാനൊരുങ്ങി ഓപ്പൺ എ ഐ
വെരിഫിക്കേഷൻ കോഡുകൾ പരിശോദിക്കുന്നതിനായി നിലവിൽ ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ആപ്പിൽ നിന്ന് പുറത്തു കടന്ന് ജീമെയിലോ മെസേജുകളോ തുറക്കേണ്ട ആവശ്യം ഇനിയില്ല. പകരം സൈൻ ആപ്പ് സമയത്ത് സ്ക്രീനിൽ തെളിയുന്ന വിൻഡോയിലൂടെ ആപ്പിന് ആവശ്യമായി വിവരങ്ങൾ ഏതൊക്കെയാണെന്ന് ഉപയോക്താവിന് മനസിലാവും. ഒറ്റ ടാപ്പിലൂടെ ഈ വിവരങ്ങൾ കൈമാറുന്നതിലൂടെ സൈൻ ഇൻ അതിവേഗത്തിൽ പൂർത്തിയാവും. സൈൻ ആപ്പുകൾക്ക് പുറമേ അക്കൗണ്ട് റിക്കവറി ലളിതമാക്കാനും ഈ വെരിഫൈഡ് ഇമെയിൽ സംവിധാനം സഹായിക്കും. നിലവിൽ വ്യക്തിഗത അക്കൗണ്ടുകൾക്ക് മാത്രമാണ് ഈ അപ്ഡേഷൻ ലഭിക്കുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

