
പുതിയ ജിമെയിൽ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് സൗജന്യമായി ലഭ്യമായിരുന്ന 15 ജിബി ക്ലൌഡ് സ്റ്റോറേജ് ഇനി ലഭിച്ചേക്കില്ല, മാറ്റവുമായി ഗൂഗിൾ. പുതിയ അക്കൗണ്ടുകൾക്ക് ഇനി മുതൽ 5 ജിബി സ്റ്റോറേജ് മാത്രം ലഭിക്കുന്ന ഒരു മാറ്റത്തിന്റെ പണിപ്പുരയിലാണ് ഗൂഗിൾ. ബാക്കി 10 ജിബി കൂടി ലഭിച്ച് 15 ജിബിയാക്കണമെങ്കിൽ ഉപയോക്താക്കൾ തങ്ങളുടെ അക്കൌണ്ട് രജിസ്റ്റർ ചെയ്യേണ്ടി വരും.
പുതിയ ഗൂഗിൾ അക്കൌണ്ട് നിർമ്മിക്കാൻ ശ്രമിച്ച ചില ഉപയോക്താക്കളാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. സാധാരണയായി ജീമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയ്ക്കായി പങ്കിട്ടാണ് 15 ജിബി സൌജന്യ സ്റ്റോറേജ് ലഭിക്കാറുള്ളത്. എന്നാൽ, പുതിയ മാറ്റം അനുസരിച്ച് ഉപയോക്താക്കൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് ഗൂഗിൾ നൽകുന്നത്.
ഒന്നുങ്കിൽ അഞ്ച് ജിബി സ്റ്റോറേജുമായി മുന്നോട്ട് പോവുക അല്ലെങ്കിൽ കാശ് നൽകി 15 ജിബി അൺലോക്ക് ചെയ്യുക. ഈ നീക്കം ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചില നിർദ്ദിഷ്ട രാജ്യങ്ങളിൽ മാത്രമാണ് മാറ്റം കൊണ്ടവരുന്നത്. ഉപയോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള സ്റ്റോറേജ് സേവനം ഉറപ്പാക്കുന്നതിനൊപ്പം, അക്കൌണ്ടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാനും അക്കൌണ്ട് റിക്കവറി എളുപ്പമാക്കാനുമാണ് ഇത്തരത്തിലൊരു മാറ്റം കൊണ്ടു വന്നത്. വ്യാജ അക്കൌണ്ടുകൾ വഴിയുള്ള സ്പാം സന്ദേശങ്ങൾ തടയാനും ഫോൺ നമ്പർ വേരിഫിക്കേഷൻ സഹായിക്കുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

