എച്ച് ഡി മികവുള്ള ദൃശ്യങ്ങൾ പകർത്താവുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ

എച്ച് ഡി മികവുള്ള ദൃശ്യങ്ങൾ പകർത്താവുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ. ഗൂഗിൾ ക്രോം ബ്രൗസറിൽ യൂട്യൂബ് പോലെയുള്ള വെബ്‌സൈറ്റുകളിലെ വീഡിയോകളിൽ നിന്നും എച്ച് ഡി മികവുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഫീച്ചർ ഗൂഗിൾ കൊണ്ടുവരുന്നത്. വീഡിയോകളുടെ സഹായത്തോടെ പഠിക്കുന്ന വിദ്യാർഥികളെ വീഡിയോയിൽ നിന്നും എളുപ്പത്തിൽ സ്‌ക്രീൻഷോട്ട് എടുക്കാൻ സഹായിക്കുക എന്നതാണ് ഗൂഗിൾ പ്രധാനമായും ഇതിൽ ലക്ഷ്യമിടുന്നത് .

also read: കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

ഇതിനായി ചിത്രം എടുക്കേണ്ട വീഡിയോയിലെ ആവശ്യമായ ഭാഗത്ത് വച്ച് വീഡിയോ പോസ് ചെയ്യുക. ഇതിന് ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് ‘Copy Video Frame’ എന്ന തെരഞ്ഞെടുക്കുക. അപ്പോൾ അത് കോപ്പി ചെയ്യപ്പെടും. ഫോട്ടോഷോപ്പ് പോലുള്ള ഫോട്ടോ എഡിറ്റിംഗ് ആപ്പിൽ പേസ്റ്റ് ചെയ്ത് ആവശ്യമായ എഡിറ്റിംഗ് വരുത്തി സേവ് ചെയ്യാം. ചിത്രം പകർത്താൻ എടുത്ത വീഡിയോയുടെ അതേ റെസല്യൂഷനിലാണ് സ്‌ക്രീൻ ഷോട്ട് ലഭിക്കുക.

also read:ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വർക്ക് പെർമിറ്റ് സേവന ഇടപാടുകള്‍ നടത്തുവാന്‍ കഴിയും; പുതിയ സേവനവുമായി സഹേൽ ആപ്പ്

പുതിയ ഫീച്ചർ ക്രോം ബ്രൗസറിൽ ഇൻബിൽറ്റായി ലഭിക്കുന്നതാണ്. കൂടാതെ ക്രോമിയം അടിസ്ഥാനമാക്കിയുള്ള മറ്റ് ബ്രൗസറുകളിലും ഈ സേവനം ലഭിക്കും. നിലവിൽ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സേവനം കിട്ടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News