കണ്ടന്റ് ക്രിയേറ്റർമാ‍ർക്ക് വ്യൂസ് വർധിപ്പിക്കാൻ എളുപ്പവഴി; ‘സെർച്ച് പ്രൊഫൈൽ’ ഫീച്ചറുമായി ​ഗൂ​ഗിൾ

കണ്ടന്റ് ക്രിയേറ്റർമാർക്കായി പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ. ‘സെർച്ച് പ്രൊഫൈൽ’ എന്ന പേരിലാണ് ഗൂഗിളിന്‍റെ പുതിയ സവിശേഷത അറിയപ്പെടുന്നത്. പ്രസാധകർക്കും കണ്ടന്‍റ് ക്രിയേറ്റർമാർക്കും വെബ്‌സൈറ്റ്, ബ്ലോഗ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിക്കുന്ന സവിശേഷതയാണ് ഇത്.

കണ്ടന്‍റ് ക്രിയേറ്റമാരുടെ വീഡിയോകൾ കാഴ്‌ച്ചക്കാർക്ക് എളുപ്പത്തിൽ ദൃശ്യമാകുന്ന തരത്തിൽ സജ്ജീകരിക്കാൻ പുതിയ ഫീച്ചറിലൂടെ സാധിക്കും. അതായത് പ്രസാധകർക്ക് അവരുടെ ലേഖനങ്ങളും, കണ്ടന്‍റ് ക്രിയേറ്റർമാർക്ക് അവരുടെ യൂട്യൂബ് വീഡിയോകളോ, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളോ പ്രൊഫൈലിൽ ചേർക്കാം. ഇത്തരം പ്രൊഫൈലുകളിൽ പതിവായി കണ്ടന്‍റുകൾ അപ്‌ലോഡ് ചെയ്യാം.

ALSO READ; മഴ നനഞ്ഞ് ഫോൺ കേടാകുമോ എന്ന പേടി വേണ്ട, ഇതാ ചില മോ‍ഡലുകൾ

സെർച്ച് പ്രൊഫൈൽ വഴി കാഴ്‌ച്ചക്കാർക്ക് പ്രസാധകരിൽ നിന്നും കണ്ടന്‍റ് ക്രിയേറ്റർമാരിൽ നിന്നും എളുപ്പത്തിൽ കണ്ടന്‍റുകൾ ലഭിക്കും. കണ്ടന്‍റ് ഗൂഗിൾ ആപ്പിന്‍റെ ഹോം സ്‌ക്രീനിൽ ദൃശ്യമാകുന്ന വ്യക്തിഗതമാക്കിയ ഫീഡായ ഗൂഗിൾ ഡിസ്‌കവറിൽ ദൃശ്യമാകും.

തുടർച്ചയായി ഇൻസ്റ്റ​ഗ്രാമിൽ കണ്ടന്റിടുന്ന‌ വ്യക്തി ആണെങ്കിൽ പതിവായി ഇൻസ്റ്റ​ഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് കണ്ടന്റുകൾ നിങ്ങൾക്ക് ഇവിടെ അപ് ലോ‍ഡ് ചെയ്യാം. ഇൻസ്റ്റ​ഗ്രാം റീലും. യൂട്യൂബ് വീഡിയോയുമെല്ലാം ഇത്തരത്തിൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യാം. ഉപയോക്താവിന്റെ പ്രൊഫൈൽ ലിങ്കുകളും നിങ്ങൾക്ക് ഇവിടെ ഉൾപ്പെടുത്താം. എല്ലാ കണ്ടന്റ് ക്രിയേറ്റർമാർക്കും ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയില്ല. ​ഗൂ​ഗിൾ വഴിയെത്തുന്ന വ്യൂവേഴ്സ് വഴി കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടുതൽ ഫോളോവേഴ്സിനെ നേടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News