ഈ കുഞ്ഞൻ നെല്ലിക്ക കാണുന്നത് പോലെ അല്ല; ചെറുതെങ്കിലും ഗുണങ്ങൾ ഏറെ, കൂടുതൽ അറിയാം

വലുപ്പത്തിൽ ചെറുതാണെങ്കിലും ഗുണത്തിൽ ഏറെ മുന്നിലുള്ളൊരു ഫലമാണ് നെല്ലിക്ക. ധാരാളം ധാതുക്കളും ഇരുമ്പും വിറ്റാമിനുകളും നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. നെല്ലിക്കയിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതായും പറയപ്പെടുന്നു. ദിവസവും നെല്ലിക്ക ഡയറ്റിന്റെ ഭാ​ഗമാക്കുന്നത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യുകയും ചെയ്യും.

ALSO READ: ‘ബാഗ് തൂക്കുന്നത് പോലെയാണ് വിജയ് ഒരു മനുഷ്യനെ തൂക്കി നടക്കുന്നത്’, സ്വന്തം സിനിമയെ വിമർശിച്ച് ഷൈൻ ടോം ചാക്കോ

ആവിയിൽ വേവിച്ച് കഴിക്കുന്നത് ശരീരത്തിന് ഗുണം ആണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അണുബാധകൾക്കെതിരേ ശരീരത്തിന്റെ പ്രതിരോധം വർധിപ്പിക്കുന്നതിലും ഇത് പങ്കുവഹിക്കും. ദഹനക്കേട് കുറയ്ക്കാനും നെല്ലിക്ക കഴിക്കുന്നതിലൂടെ സഹായിക്കും. ആവിയിൽ വേവിച്ച നെല്ലിക്ക പതിവായി കഴിക്കുന്നത് മുടിയുടെയും ചർമത്തിന്റേയും ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

ALSO READ: ഇസ്രേയൽ – പലസ്തീൻ യുദ്ധം; ദുരിതത്തിലായി ഗർഭിണികളും നവജാതശിശുക്കളും, റിപ്പോർട്ട് പുറത്ത് വിട്ട് യൂനിസെഫ്

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here