ധവളപത്രത്തിലെ ‘തൊഴിലില്ലായ്മ കള്ളക്കണക്കുകൾ’ തുറന്നുകാട്ടി ​ഗോപകുമാർ മുകുന്ദൻ; വേറെയുമുണ്ട് തിരുത്തുകൾ

K B Pradeep Resigns

യുഡിഎഫ് സർക്കാറിന്റെ ധവളപത്രം പുറത്തുവന്നത് മുതൽ വ്യാപക വിമർശനങ്ങളാണ് നേരിടുന്നത്. അത്തരത്തിൽ ധവളപത്രത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്. ധവള പത്രത്തിൽ ആമുഖം മുതൽ സൗകര്യമുള്ള കണക്കുകൾ എടുത്ത് സൗകര്യം പോലെ വ്യാഖ്യാനിക്കുകയാണെന്ന് ചെയ്യുന്നതെന്ന് ഗോപകുമാർ മുകുന്ദൻ തന്റെ പോസ്റ്റിൽ പറയുന്നു.

കേരളത്തിലെ തൊഴിൽ ഇല്ലായ്മാ നിരക്ക് ധവളപത്രത്തിൽ പറയുന്നുണ്ട് എന്നും അത് തെറ്റായ കണക്കാണെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ വന്ന മാറ്റം മറച്ചു വെയ്ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പഴയ കണക്കുകളാണ് ധവള പത്രത്തിൽ പറയുന്നതെന്ന് ഗോപകുമാർ മുകുന്ദൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

കേരളം മഹാമോശമാണ് എന്ന് പ്രചരിപ്പിക്കുന്ന രീതി സാധാരണ സംഘ പരിവാർ പുലർത്തിപ്പോരുന്ന ഒന്നാണ്. അത് ഏറ്റുപിടിക്കുക എന്നത് വി ഡി സതീശൻ എന്നും സ്വീകരിച്ചു പോരുന്ന രീതിയാണ്. അതിന്റെ പ്രതിഫലനം ഈ രേഖയിൽ ഉടനീളം കാണാം, പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

ALSO RAED: ദുരിതബാധിതരെ കോൺ​ഗ്രസ് പറ്റിച്ചിട്ട് 100 ദിവസം; എന്ന് ലഭിക്കും ആ തറക്കല്ലിന് ശാപമോക്ഷം? എന്നുയരും ഒരു വീടെങ്കിലും?

വിശദമായി വായിക്കാം: സൗകര്യമുള്ള കണക്കുകൾ എടുത്ത് സൗകര്യം പോലെ വ്യാഖ്യാനിക്കുക എന്ന രീതി ചാനൽ ചർച്ചകളുടേതാണ്. ഗൗരവമുള്ള അക്കാദമിക വിശകലനങ്ങളിൽ ഈ വഴിവിട്ട രീതി ഉപയോഗിക്കാറില്ല. പല കണക്കുകൾ ഉണ്ടെങ്കിൽ അതു പറഞ്ഞു അതിനോടുള്ള സമീപനം യുക്തിസഹമായി വിശദീകരിക്കുന്നതാണ് അക്കാദമിക രീതി. അത് മിനിമം അക്കാദമിക സത്യസന്ധ്യതയാണ്.
യുഡിഎഫ് സർക്കാരിനും ശ്രീ സതീശനും വേണ്ടി എഴുതാൻ ഇറങ്ങുന്നതോടെ വിശ്രുതരായ അക്കാദമിക പണ്ഡിതന്മാർക്കും ഈ രീതി കൈമോശം വരികയാണ്. ധവള പത്രത്തിൽ ആമുഖം മുതൽ ഈ രീതി അവലംബിക്കുന്നത് കാണാം.

കേരളം മഹാമോശമാണ് എന്നു പ്രചരിപ്പിക്കുന്ന രീതി സാധാരണ സംഘ പരിവാർ പുലർത്തിപ്പോരുന്ന ഒന്നാണ്. അത് ഏറ്റു പിടിക്കുക എന്നത് ശ്രീ സതീശൻ എന്നും സ്വീകരിച്ചു പോരുന്ന രീതിയാണ്. അതിന്റെ പ്രതിഫലനം ഈ രേഖയിൽ ഉടനീളം കാണാം.

കേരളത്തിലെ തൊഴിൽ ഇല്ലായ്മാ നിരക്ക് ഇതിൽ പറയുന്നുണ്ട്. Periodic Labour Force Survey (PLFS) ഉദ്ധരിച്ചാണ് കണക്ക് പറയുന്നത്. ഹയർ സെക്കണ്ടറി വിദ്യാഭ്യാസമുള്ള സ്ത്രീകളിലെ തൊഴിലില്ലായ്മാ നിരക്ക് കേരളത്തിൽ 20.7 ശതമാനവും ദേശീയ ശരാശരി 4.5 ശതമാനവുമാണ്എന്നും ദേശീയ ശരാശരിയുടെ 5 ഇരട്ടിയാണ് കേരളത്തിലേത് എന്നുമാണ് ധവള പത്രം പറയുന്നത്.
ഈ വിധ താരതമ്യത്തിന് തന്നെയുള്ള പ്രശ്നമുണ്ട്. സെക്കണ്ടറി തലത്തിലുള്ള പ്രായത്തിലെ കുട്ടികളിൽ അവിടെ എത്തുന്നവരുടെ ദേശീയ ശരാശരി 35 ശതമാനവും കേരളത്തിന്റേത് 70 ശതമാനവുമാണ്. ഈ കണക്ക് തന്നെ disputed ആണ്. അപ്പോൾ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം കൈവരിച്ചവരുടെ പങ്ക് കേരളത്തിൽ ഇരട്ടിയിൽ ഏറെയാണ്.താരതമ്യം അത്ര ലളിതമല്ല എന്നു സാരം.
അതു നിൽക്കട്ടെ. ഈ കണക്ക് 2025 ലെ പുതിയ Periodic Labour Force Survey (PLFS) പ്രകാരം തന്നെ എത്രയാണ്? 2025 ലെ കണക്ക് പ്രകാരം ഹയർ സെക്കണ്ടറി വിദ്യാഭ്യാസമുള്ള സ്ത്രീകളിലെ തൊഴിൽ ഇല്ലായ്മാ നിരക്ക് കേരളത്തിന്റേത് 7.3 ശതമാനവും ദേശീയ ശരാശരി 5 ശതമാനവുമാണ്. അതായത് ധവള പത്രത്തിൽ പറയുന്ന 5 ഇരട്ടി പഴയ കണക്കാണ്. കേരളത്തിൽ വന്ന ഈ മാറ്റം മറച്ചു വെയ്ക്കുന്നത് എന്തിനാണ്?

ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ പാസായ സ്ത്രീകളിലെ തൊഴിൽ ഇല്ലായ്മാ നിരക്ക് കേരളത്തിന്റെത് 9.1 ശതമാനവും ദേശീയ ശരാശരി 10.2 ശതമാനവുമാണ്. ബിരുദധാരികളായ സ്ത്രീകളുടെ കാര്യം നോക്കിയാൽ കേരളത്തിന്റേത് 18 ശതമാനവും ദേശീയ ശരാശരി 17.4 ശതമാനവുമാണ്. ബിരുദാനന്തര ബിരുദം നേടിയ സ്ത്രീകളുടെ തൊഴിൽ ഇല്ലായ്മാ നിരക്ക് കേരളത്തിന്റെത് 14 ശതമാനവും ദേശീയ ശരാശരി 16.8 ശതമാനവുമാണ്. സ്ത്രീകളുടെ ആകെ കണക്ക് നോക്കിയാൽ കേരളത്തിലേത് 6.4 ശതമാനമാണ്. ദേശീയ ശരാശരി 3.1 ശതമാനമാണ്.

ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി ഉയർന്നതാണ് എന്നിരിക്കെ തന്നെ കേരളം അവരുടെ തൊഴിലില്ലായ്മാ നിരക്കിൽ ദേശീയ ശരാശരിയേക്കാൾ മികച്ച നേട്ടം കൈവരിക്കുന്നതാണ് സമീപ കാല ചിത്രം. എന്നാൽ ആകെ സ്ത്രീകളുടെ കാര്യം നോക്കിയാൽ ദേശീയ ശരാശരിയുടെ ഇരട്ടി തൊഴിലില്ലായ്മ ഉണ്ട് എന്നും കാണണം. പക്ഷേ അത് ധവള പത്രം പറയുന്ന 5 ഇരട്ടി എന്നത് മുറിച്ചു കടന്ന് ഈ നേട്ടം കൈവരിക്കുന്നു എന്നത് മനസിലാക്കി വേണം കേരളത്തിന്റെ വികസന/ ധന നയങ്ങൾ രൂപീകരിക്കേണ്ടത്.

ഹയർ സെക്കണ്ടറി വിദ്യാഭ്യാസം നേടിയ മുഴുവൻ ആളുകളുടെയും ( male+ female) തൊഴിലില്ലായ്മ നിരക്ക് കണക്ക് ധവള പത്രം പറയുന്നത് കേരളത്തിന്റേത് 10.9 ശതമാനമാണ് എന്നും ദേശീയ ശരാശരി 3.2 ആണ് എന്നുമാണ്.എന്നാൽ പുതിയ കണക്ക് പ്രകാരം കേരളത്തിന്റേത് 7.4 ശതമാനവും ദേശീയ ശരാശരി 4.7 ശതമാനവുമാണ്.

വിദ്യാഭ്യാസവും സ്ത്രീ പുരുഷ വ്യത്യാസവും നോക്കാതെ ആകെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിന്റേത് ഇപ്പോൾ 4.4 ശതമാനമാണ്. ദേശീയ ശരാശരി 3.1 ശതമാനവുമാണ്. എന്നാൽ ധവളപത്രം പറയുന്നത് കേരളത്തിന്റേത് 11.6 ശതമാനമാണെന്നും ഇത് ദേശീയ ശരാശരിയായ 3.2 ശതമാനത്തിന്റെ മൂന്നു മടങ്ങാണ് എന്നുമാണ്. ആ കണക്ക് 2017 ലേത് ആയിരുന്നു എന്നോർക്കണം. അവിടെ നിന്നും നാടകീയമായ മാറ്റമാണ് കേരളത്തിനു കൈവന്നത്. എന്തിനാണ് ഇങ്ങനെ കണക്കുകൾ വക്രീകരിക്കുന്നത്?

കേരളത്തിന്റെ തൊഴിൽ സാഹചര്യം, തൊഴിൽ ഗുണ നിലവാരം, തൊഴിൽ ക്ഷമത ഇതെല്ലാം ഉയരുന്നതാണ് വിവിധ പഠനങ്ങൾ നൽകുന്ന ചിത്രം. കേരളത്തിന്റെ വ്യവസായ/ സംരംഭ/ നിക്ഷേപ അന്തരീക്ഷത്തിൽ വന്ന മാറ്റം തൊഴിലിൽ പ്രതിഫലിക്കുകയാണ് ചെയ്യുന്നത്. ഇതാകട്ടെ കേരളം കഴിഞ്ഞ ഒരു ദശാബ്ദമായി കൃത്യമായ ആസൂത്രണത്തോടെ critical infrastructure ൃ രംഗത്ത് നടത്തുന്ന പൊതു നിക്ഷേപവും പദ്ധതി നടത്തിപ്പും കൊണ്ടുവരുന്ന മാറ്റമാണ്. അതിനെ ഇകഴ്ത്തിയല്ലാതെ ഈ ധവള പത്രം മുന്നോട്ട് വെയ്ക്കുന്ന നവ ലിബറൽ നയങ്ങൾ നടപ്പിലാക്കാൻ കഴിയില്ല.
അതാണ് ആമുഖത്തിൽ തന്നെ ഇമ്മാതിരി ഒരു കന്നം തിരിവ് കാണിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News