
വേറെ വിഷയം സംസാരിക്കാൻ ലഭിക്കാത്തപ്പോൾ ഇടതുപക്ഷ സ്ഥാനാർഥിയുടെ കാറിനു പിന്നാലെയായി ഒരു കൂട്ടം ആളുകൾ, പക്ഷെ കോടീശ്വരന്മാരായ മറ്റു സ്ഥാനാർഥികളുടെ സ്വത്തിനെ പറ്റി ഇവർ കമാന്ന് ഒരക്ഷരം മിണ്ടില്ല. ഇന്നത്തെ കാലത്ത് ഒരു സാധാരണക്കാരന് ബാങ്കിന്റെ ലോൺ കിട്ടുകയാണെങ്കിൽ ഒരു കാർ വാങ്ങാം. അത്തരത്തിലൊരു കാർ എം സ്വരാജിനുമുണ്ട്. ലോൺ എടുത്ത് വാങ്ങിയ ഒരു കാർ ഇടതുപക്ഷ നേതാവിനുള്ളത്. അതാണ് ഇവരുടെ വിഷമത്തിന്റെ കാരണം.
ഇതേ വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകനായ പ്രേം കുമാർ എഴുതിയ ഫേസ് ബുക്ക് കുറുപ്പ് ശ്രദ്ധാർഹമാണ്.
ഫേസ് ബുക്ക് പോസ്റ്റ്
സ്വതന്ത്ര സ്ഥാനാർത്ഥിയുടെ സ്വത്ത്: 6520 ലക്ഷം രൂപ.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വത്ത്: 1307 ലക്ഷം രൂപ.
എൻ.ഡി.എ.സ്ഥാനാർത്ഥിയുടെ സ്വത്ത്: 279 ലക്ഷം രൂപ.
എൽ.ഡി.എഫ്.സ്ഥാനാർത്ഥിയുടെ സ്വത്ത്: 69 ലക്ഷം രൂപ.
താരതമ്യപ്പെടുത്തി പറഞ്ഞാൽ:
സ്വതന്ത്രന്റെ സ്വത്തിന്റെ
നൂറിലൊന്ന് വരും എം. സ്വരാജിന്റെ സ്വത്ത്.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വത്തിന്റെ
നൂറിൽ അഞ്ചുവരും എം.സ്വരാജിന്റെ സ്വത്ത്.
എൻ.ഡി.എ.സ്ഥാനാർത്ഥിയുടെ സ്വത്തിന്റെ
നാലിലൊന്ന് വരും എം.സ്വരാജിന്റെ സ്വത്ത്.
സ്വരാജിന്റെ സ്വത്തിന്റെ കൂട്ടത്തിൽ ബാങ്ക് ലോണിൽ വാങ്ങിയൊരു കാറുണ്ട്.
ആ കാറിന്റെ പിന്നാലെ പോവുന്ന മുന്നയാണ് ശ്രീജിത്ത് പണിക്കർ.
പണിക്കരുടെ പിന്നാലെ പറക്കുന്ന കാക്കയാണ് ഗോപീകൃഷ്ണൻ.
പക്ഷേ,
വരച്ചിടുന്നുണ്ടെന്നതുകൊണ്ട് അയാൾ വിചാരിക്കുന്നത്
താനിപ്പോഴും പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് തന്നെയാണെന്നാണ്.
ആയ കാലത്ത് നന്നായി വരച്ചിരുന്ന ഗോപീകൃഷ്ണന് ആദരാഞ്ജലികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

