ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിനെതിരെ ഭീഷണിയുമായി ഗോരക്ഷാ ഹിന്ദു ദൾ

ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിനെതിരെ ഭീഷണിയുമായി ഗോരക്ഷാ ഹിന്ദു ദൾ. പബ്ജി കളിക്കിടെ പ്രണയത്തിലായ യുവാവിനെ കാണാന്‍ ഇന്ത്യയിലെത്തിയതായിരുന്നു യുവതി. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് ജൂലൈ 4നാണ് സീമയെ അറസ്റ്റ് ചെയ്തത്. യുവതിക്ക് അഭയം നല്‍കിയതിന് സച്ചിനും പിടിയിലായി. പിന്നീട് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

also read; റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

സീമ ജന്‍മനാട്ടിലേക്ക് മടങ്ങിപ്പോയില്ലെങ്കില്‍ മുംബൈ മോഡല്‍ ആക്രമണമുണ്ടാകുമെന്ന് ഈയിടെ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സീമ ഹൈദർ തിരിച്ചെത്തിയില്ലെങ്കിൽ, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കുമെന്നായിരുന്നു മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ഉറുദു ഭാഷയിൽ സംസാരിക്കുന്ന അജ്ഞാതന്‍റെ ഭീഷണി ഫോൺ സന്ദേശം.

also read; കുഞ്ചാക്കോ ബോബനെതിരെ കൂടുതൽ ആരോപണങ്ങള്‍, ആർട്ടിസ്റ്റുകളും സംവിധായകരുമൊന്നും വേറെ പണിയില്ലാതെ ഇരിക്കുന്നവരല്ലെന്ന് നിര്‍മാതാവ്

സംഭവത്തിൽ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്. സുരക്ഷ ആവശ്യപ്പെട്ട് സീമയിൽ നിന്നോ സച്ചിൽ നിന്നോ ഔപചാരികമായ അഭ്യർത്ഥന ഉണ്ടായിട്ടില്ലെങ്കിലും സീമയുടെയും സച്ചിന്റെയും വീട്ടിൽ പൊലീസ് നിരന്തര നിരീക്ഷണം നടത്തുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here