‘ക്രിസ്ത്യന്‍, ആദിവാസി വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തില്ല’; നാഗാലാന്‍ഡില്‍ അമിത് ഷായുടെ ഉറപ്പ്

നാഗാലാന്‍ഡില്‍ ക്രിസ്ത്യന്‍, ആദിവാസി വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പ്. ക്രിസ്ത്യന്‍ വിഭാഗത്തെയും ആദിവാസി വിഭാഗങ്ങളെയും യൂണിഫോം സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കുമെന്ന് അമിത് ഷാ നാഗാലാന്‍ഡില്‍ നിന്നുള്ള പന്ത്രണ്ടംഗ ഡെലിഗേഷന് ഉറപ്പ് നല്‍കിയതായാണ് മുഖ്യമന്ത്രി നെഫ്യു റിയോ പറയുന്നത്. ഇതോടെ യൂണിഫോം സിവില്‍ കോഡ് പ്രഖ്യാപനം ബിജെപിയുടെ തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന് വ്യക്തമായി.

Also read- ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഗായികയ്‌ക്കെതിരെ കേസ്

രാമക്ഷേത്രവും മോദിപ്രഭാവവും മാത്രം ഉപകരണങ്ങളാക്കി 2024 ജയിച്ചു കയറാന്‍ കഴിയില്ലെന്നാണ് എന്‍ഡിഎ ക്യാംപ് ഉള്‍ക്കൊള്ളുന്ന ആശങ്ക. യൂണിഫോം സിവില്‍ കോഡ് ഉപയോഗിച്ച് പ്രീണിപ്പിച്ചും പീഡിപ്പിച്ചും ജനങ്ങളെ വേര്‍തിരിച്ച് വോട്ടാക്കുക മാത്രമാണ് ബിജെപി ലക്ഷ്യമെന്നാണ് പ്രതിപക്ഷമുയര്‍ത്തുന്ന വിമര്‍ശനം. യൂണിഫോം സിവില്‍ കോഡ് ബില്ലിനെതിരെ പൊതുനിലപാട് രൂപീകരിച്ച് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന് തുരങ്കം വയ്ക്കാനും സംഘപരിവാര്‍ അണിയറയില്‍ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Also read- വീടിന് ചുറ്റും വെള്ളം, കരയ്‌ക്കെത്താന്‍ രണ്ട് കിലോമീറ്റര്‍; ആരോഗ്യപ്രശ്‌നം നേരിട്ട വയോധികയെ ചുമന്ന് സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ബിജെപിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡിഎ മുന്നണി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്‍ഇഡിഎ എന്ന പേരിലാണ്. നാഗാലാന്‍ഡ് അടക്കം ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കുമോ എന്ന ആശങ്കയിലും അനുകൂല നിലപാടാണ് അമിത് ഷാ എടുത്തിട്ടുള്ളത്. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇതേ ആഭ്യന്തര മന്ത്രിയുടെ കാലത്താണ്. കിഴക്കന്‍ നാഗാലാന്‍ഡില്‍ പുതിയ സംസ്ഥാനം വേണമെന്ന ആവശ്യത്തില്‍ 6 ജില്ലകളെ ഉള്‍പ്പെടുത്തി സ്വയംഭരണ കൗണ്‍സില്‍ നിര്‍മ്മിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News