
കേരളത്തിലെ വികസന കുതിപ്പിനെ പ്രശംസിച്ച് പ്രമുഖ നടി ഗൗരി കിഷൻ. ചെന്നൈയിൽ വളർന്ന താൻ, കേരളത്തിലെ മാറ്റങ്ങൾ അന്ന് മുതൽക്കേ സസൂക്ഷ്മം നിരീക്ഷിക്കാറുണ്ടായിരുന്നുവെന്നും ഇവിടുത്തെ വികസന മാതൃകകൾ തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. പിആർഡി തയ്യാറാക്കിയ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
കേരളത്തിലെ ആരോഗ്യരംഗം കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളെ ഗൗരി പ്രത്യേകം എടുത്തുപറഞ്ഞു. ആശുപത്രികളിൽ സാധാരണ ഉണ്ടാകാറുള്ള പ്രയാസങ്ങളോ നൂലാമാലകളോ ഇല്ലാതെ തന്നെ മികച്ച ചികിത്സാ സൗകര്യങ്ങൾ ഇവിടെ സാധാരണക്കാർക്ക് ലഭ്യമാകുന്നുണ്ട്. പലപ്പോഴും ആശുപത്രി സന്ദർശനങ്ങൾ ബുദ്ധിമുട്ടായി തോന്നാറുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി, വളരെ എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ആസ്വദിക്കാൻ കേരളത്തിൽ സാധിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
ALSO READ : നൈസ മോളുടെ ചിരി സന്തോഷം നൽകുന്നു; മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രശംസിച്ച് റിമി ടോമി
താൻ ഇവിടെയല്ല വളർന്നത് എന്നിരുന്നാൽ പോലും ചെന്നൈയിലുണ്ടായിരുന്ന കാലം തൊട്ട് നാട്ടിൽ നടക്കുന്ന വികസനങ്ങളെക്കുറിച്ച് താൻ അപ്ഡേറ്റഡ് ആയായിരുന്നു. ആ കാലം തൊട്ടെ കേരളത്തിലെ വികസന പ്രവർത്തങ്ങളിൽ താൻ ഇമ്പ്രെസ്സ്ഡ് ആയിരുന്നുവെന്നും മറ്റുരാജ്യങ്ങളിൽ നടക്കാത്ത വികസന പ്രവർത്തങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടല്ലോ എന്ന് ആലോചിച്ച സമയത്താണ് താൻ കേരളത്തിലേക്ക് മാറിയതെന്നും നടി തന്റെ പ്രതികരണത്തിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

