അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന് പത്ത് കോടി; അധിക ധനസഹായം അനുവദിച്ച് സര്‍ക്കാര്‍

minister k n balagopal

അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായമായി 10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധനസഹായം അനുവദിച്ചത്.

ALSO READ: മകളുടെ ഭർത്താവിനെ കൊലപ്പെടുത്താൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തി അച്ഛൻ; അരുംകൊല ഗർഭിണിയായ ഭാര്യയുടെയും അമ്മയുടെയും മുന്നിൽ വച്ച്; ദുരഭിമാനക്കൊല കേസിൽ ഒരാൾക്ക് വധശിക്ഷ, ആറ് പേർക്ക് ജീവപര്യന്തം

അങ്കണവാടി ക്ഷേമനിധിയില്‍ അംഗങ്ങള്‍ അടയ്ക്കുന്ന അംശാദായ വിഹിതത്തിന്റെ 20 ശതമാനം സര്‍ക്കാര്‍ വിഹിതമായും നല്‍കുന്നു. ഇതനുസരിച്ച് ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 9 കോടി രൂപയും നേരത്തെ ബോര്‍ഡിന് അനുവദിച്ചിരുന്നു. പെന്‍ഷന്‍ കുടിശ്ശിക ആനുകൂല്യം മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുമെന്ന് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.

ALSO READ: ഗംഗയിലെ ഉയര്‍ന്ന കോളിഫോം ബാക്ടീരിയ: രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച സര്‍ക്കാര്‍ മാപ്പുപറയണമെന്ന് കെ.സുധാകരന്‍ എംപി

Government allocates additional financial assistance of Rs 10 crore to Anganwadi Welfare Fund Board

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News