
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇന്ന് ആലപ്പുഴയിലെത്തും. രാവിലെ 10 മണിക്ക് ആലപ്പുഴ പാതിരാപ്പള്ളി കൺവെൻഷൻ സെന്ററിൽ നടക്കുന്ന വികസന യോഗത്തിൽ മുഖ്യമന്ത്രി ജില്ലയിലെ 500 ൽ അധികം വരുന്ന പ്രതിനിധികളുമായി സംവദിക്കും.
വൈകിട്ടാണ് ആലപ്പുഴ കടപ്പുറത്ത് പതിനായിരങ്ങൾ പങ്കെടുക്കുന്ന ബഹുജന റാലിയും സമ്മേളനവും നടക്കുക. ഇതിനു മുന്നോടിയായി ഇന്നലെ വിളംബര ഘോഷയാത്ര ആലപ്പുഴ നടന്നു. മന്ത്രി സജി ചെറിയാൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
English summary : The Chief Minister will arrive in Alappuzha today to participate in the programs being held as part of the fourth anniversary celebrations of the second Pinarayi Vijayan government.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here