
അതികഠിന ചൂടിനെ നേരിടുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ. സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പൊതു ഇടങ്ങളിൽ വെള്ളം, ഒ ആർ എസ് എന്നിവ ഉറപ്പാക്കും. സൂര്യാഘാത പ്രഥമ ശുശ്രൂഷയും പൊതു ഇടങ്ങളിൽ വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകളും സജ്ജമാക്കാനും യോഗത്തിൽ തീരുമാനമായി.
മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയൻ്റ് ആക്കാനും യോഗം ആവശ്യപ്പെട്ടു.
ഇഴജന്തുക്കൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും. പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മതിയായ ആന്റിവെനം ആശുപത്രികളിൽ ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ ആശുപത്രികളോട് മുഖ്യമന്ത്രി നിർദേശിച്ചു. ഓൺലൈനായാണ് യോഗം ചേർന്നത്.
ബന്ധപ്പെട്ട മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം ആവശ്യമായ തുടർ നടപടികൾക്കും യോഗത്തിൽ രൂപം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

