മണിപ്പൂരിലെ ക്രൂര വീഡിയോ പ്രചരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം; ട്വിറ്ററിനും മറ്റ് സമൂഹമാധ്യമങ്ങള്‍ക്കും നിര്‍ദേശം നല്‍കി

മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം. ട്വിറ്ററിനും മറ്റ് സമൂഹമാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നും പ്രചരിക്കുന്നത് തടയണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Also Read- ‘രാജ്യം ലജ്ജിക്കണം; അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന സംഭവം’; മണിപ്പൂരിലെ ക്രൂര വീഡിയോയില്‍ പി.കെ ശ്രീമതി ടീച്ചര്‍

മണിപ്പൂരില്‍ നിന്നുള്ള ക്രൂരതയുടെ വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. മെയ് നാലിനായിരുന്നു സംഭവം നടന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുന്നതാണ് വീഡിയോയില്‍. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായതായി കുക്കി ഗോത്ര സംഘടന ആരോപിച്ചിരുന്നു.

Also Read- മണിപ്പൂരില്‍ കുക്കി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്മൃതി ഇറാനിയുടെ പ്രതികരണം; ഏറെ വൈകിയെന്ന് പ്രതിപക്ഷം

ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മെയ്തേയി വിഭാഗത്തിലുള്ളവരാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് ആരോപണം. നിസഹായകരായ സ്ത്രീകളെ മെയ്തേയി വിഭാഗത്തിലുള്ളവര്‍ ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ടെന്നും ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here